|    Oct 19 Fri, 2018 2:43 pm
FLASH NEWS
Home   >  National   >  

ഗുര്‍മീതിനെതിരെയുള്ള കൊലപാതക കേസുകള്‍ ഇന്ന് പരിഗണിക്കും; പഞ്ച്കുളയില്‍ കനത്ത സുരക്ഷ

Published : 16th September 2017 | Posted By: shadina sdna

ചണ്ഡിസഢ്: ബലാല്‍സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെതിരെയുള്ള കൊലപാതക കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. പഞ്ച്കുള സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സിര്‍സ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ രാം ചന്ദര്‍ ചാത്രപതി, ദേരയുടെ മുന്‍ മാനേജന്‍ രഞ്ജിത്ത് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസാണ് ജസ്റ്റിസ് ജഗ്ദീപ് സിങ് ഇന്ന് പരിഗണിക്കുന്നത്. ഇരുവരെയും 2002ലാണ് കൊലപ്പെട്ടത്.
കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിസര പ്രദേശങ്ങളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2002ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ ആഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. വിധി പറഞ്ഞ ദിവസം സിര്‍സയും ഹരിയാനയിലുമായി ഗുര്‍മീതിന്റെ അനുയായികള്‍ വന്‍ ആക്രമങ്ങളാണ് അഴിച്ചുവിട്ടത്. ഇതില്‍ 38 ഓളം ആളുകള്‍ മരിക്കുകയും 264 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss