|    Oct 17 Wed, 2018 12:48 pm
FLASH NEWS
Home   >  National   >  

ഗുര്‍മിത് ചില്ലറക്കാരനല്ല ആശ്രമ സാമ്രാജ്യത്തില്‍ സ്വന്തമായി പ്ലാസ്റ്റിക് നാണയങ്ങളും

Published : 8th September 2017 | Posted By: shadina sdna


ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാസച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹിം സിങിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ പ്ലാസ്റ്റിക് നാണയങ്ങള്‍ പിടിച്ചെടുത്തു. ആശ്രമത്തിലെ കടകളില്‍ വിനിമയത്തിന് ഉപയോഗിക്കുന്ന നാണയങ്ങളാണ് അന്വേഷണ സംഘം പിടികൂടിയത്. 10 പൈസയുടെയും ഒരു പൈസയുടെ രൂപത്തിലുള്ള ഈ നാണയങ്ങള്‍ കണ്ടാല്‍ കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന നാണയങ്ങളാണെന്നു തോന്നുമെങ്കിലും ഇതിന് ആശ്രമത്തിനുള്ളില്‍ മൂല്യമുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. നാണയത്തിനു പുറത്ത് സച്ച എന്ന് അച്ചടിച്ചിട്ടുണ്ട്.  പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയടെ ഉത്തരവിനെ തുടര്‍ന്നാണ് ആശ്രമത്തില്‍ പോലിസ് റെയ്ഡ് നടത്തുന്നത്. പരിശോധനയോടനുബന്ധിച്ച് സിര്‍സയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത സുരക്ഷയാണ് സിര്‍സയില്‍ ഒരുക്കിയിട്ടുള്ളത്. സിര്‍സയില്‍ 41കമ്പനി അര്‍ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. 800 ഏക്കര്‍ സ്ഥലത്താണ് ദേരാ സച്ചാ സൗധയുടെ ആശ്രമം നിലകൊള്ളുന്നത്. ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധി വന്നതിനു ശേഷമുണ്ടായ കലാപത്തില്‍ 38 പേരാണ് മരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss