|    Dec 13 Wed, 2017 6:46 pm
FLASH NEWS
Home   >  Sports  >  Football  >  

ഗുര്‍പ്രീത് സിങിന് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്

Published : 5th December 2017 | Posted By: vishnu vis

മുംബൈ: ബംഗളൂരു എഫ്‌സിയുടെ സ്റ്റാര്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങിന് ഐഎസ്എല്ലിലെ രണ്ട് മല്‍സരങ്ങളില്‍ നിന്ന് വിലക്ക്. കളിക്കളത്തിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് താരത്തിന് വിലക്കും പിഴയും ഏര്‍പ്പെടുത്തിയത്. വിലക്ക് കൂടാതെ താരം മൂന്ന് ലക്ഷം രൂപ പിഴയും അടക്കണം.  എഫ് സി ഗോവയും ബംഗളൂരു എഫ് സിയും തമ്മില്‍ നടന്ന മല്‍സരത്തില്‍ താരത്തിന് റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചിരുന്നു. മല്‍സരത്തിനിടെ ഗോവന്‍ താരം മാനുവല്‍ ലാന്‍സറോട്ടയുമായി ഉണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് താരത്തിന് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കിയത്.  കളിക്കിടെ എതിര്‍ താരത്തിനെതിരെ ആക്രമണപരമായ പെരുമാറ്റം കാണിച്ചു എന്നതാണ് ഗുര്‍പ്രീതിനെതിരെ ചുമത്തിയിരുന്ന കുറ്റം. മല്‍സത്തില്‍ 4-3ന് എഫ് സി ഗോവ ബംഗളൂരു എഫ് സിയെ തോല്‍പ്പിച്ചിരുന്നു. ഇതോടെ എട്ടിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് എതിരായ  മല്‍സരവും   14ന് പൂനെ സിറ്റിക്കെതിരായ മല്‍സരവും ഗുര്‍പ്രീതിനു നഷ്ടമാവും. ക്ലബ് ഫുട്‌ബോളില്‍ താരത്തിന് ആദ്യമായിട്ടാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക