|    Jan 21 Sat, 2017 6:50 pm
FLASH NEWS

ഗുഡ്ഗാവില്‍ പാക് നാടകസംഘത്തിന് നേരെ ശിവസേനയുടെ ആക്രമണം

Published : 25th October 2015 | Posted By: swapna en

Pakistan_play_

ന്യൂഡല്‍ഹി:വീണ്ടും പാകിസ്താന് നേരെ ശിവസേനയുടെ പ്രതിഷേധം. ഇത്തവണ ന്യൂഡല്‍ഹിയിലെ ഗുഡ്ഗാവില്‍ പാക് നാടകസംഘത്തിന് നേരെയാണ് ശിവസേനയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് നാടകസംഘത്തിന് നേരെ ഭീഷണിയും ആക്രമണവും ഉണ്ടായത്.
ഗുഡ്ഗാവിലെ തിയേറ്ററില്‍  പാക് സംഘം അവതരിപ്പിച്ച ബന്‍ഞ്ച് എന്ന നാടകം അരങ്ങേറുമ്പോഴായിരുന്ന ശിവസേന സൈനിക് എന്ന പേരില്‍ ആറുപേരടങ്ങുന്ന സംഘം സ്റ്റേജില്‍ കയറി അക്രമം അഴിച്ചുവിട്ടത്.

shiv-sena-protest ഏഴോളം പാക് നാടകസംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭാരത് മാതാ കീ ജയ് , പാകിസ്താന്‍ മുര്‍ദാബാദ് എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറിയത്. 10 മിനിറ്റോളം നാടകം തടസ്സപ്പെടുത്തി. ഇന്ത്യയിലേക്ക് പ്രവേശിക്കരുതെന്ന് എന്ന ഭീഷണിപ്പെടുത്തി. പാക് പതാക നിലത്തിട്ട് ചവിട്ടുകയും ചെയ്തു. നാടകനടന്‍മാര്‍ക്ക് നേരെ കൈയേറ്റം നടത്തുകയും ചെയ്തു. അക്രമം നടത്തിയവര്‍ക്കെതിരേ പോലിസ് കേസ്സെടുത്തു.

പാക് ഗായകന്‍ ഗുലാ അലിയുടെ പരിപാടി ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈയില്‍ നേരത്തെ റദ്ദാക്കിയിരുന്നു. പി.സി.ബിയുടെ യോഗവും സേനയുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക