|    Oct 16 Tue, 2018 12:49 am
FLASH NEWS

ഗുരു ജയന്തി വിപുലമായി ആഘോഷിച്ചു

Published : 7th September 2017 | Posted By: fsq

 

പാലക്കാട്: എസ്എന്‍ഡിപി യോഗം പാലക്കാട് യൂണിയന്‍ 163ാംമത് ശ്രീനാരായണഗുരു ജയന്തി ആഘോഷം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. പൊതുസമ്മേളനം ക്രൈം ബ്രാഞ്ച് എസ് പി കെ  വിജയന്‍  ഉദ്ഘാടനം ചെയ്തു. ഏതു മേഖല വീക്ഷിച്ചാലും അതില്‍ പാണ്ഡിത്യം തെളിയിച്ച വ്യക്തിയാണ് ഗുരുവെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിനെ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കൃതൃകള്‍ പഠിക്കണമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ കോഴിക്കോട് കൊളത്തൂര്‍ അദൈ്വത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് ആര്‍ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ആര്‍ ഗോപിനാഥ്, യോഗം ഇന്‍പെക്ടിംഗ് ഓഫീസര്‍ അഡ്വ കെ രഘു, യോഗം ഡയറക്ടര്‍മാരായ ടി സ്വാമിനാഥന്‍, ബി വിശ്വനാഥന്‍, വനിതാ സംഘം സെക്രട്ടറി പത്മാവതി പ്രഭാകരന്‍, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി നിവിന്‍ ശിവദാസ്, യു പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പൊലീസ് സര്‍ജ്ജന്‍ ഡോ പി ബി ഗുജറാളിനെ അനുമോദിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഘോഷയാത്രയും നടന്നു.മണ്ണാര്‍ക്കാട്: എസ്എഡിപി യോഗം മണ്ണാര്‍ക്കാട് യൂണിയന്റെ കീഴിലുള്ള അമ്പതോളം ശാഖകളില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. യൂണിയന്‍ ഓഫീസില്‍ പ്രസിഡന്റ് എന്‍ ആര്‍ സുരേഷ് പതാക ഉയര്‍ത്തി. സെക്രട്ടറി കെ വി പ്രസന്നന്‍, ഡയറക്ടര്‍ ജി അനു, കൗണ്‍സിലര്‍മാരായ എം രാമകൃഷ്ണന്‍, പി  ചന്ദ്രന്‍, കെ ആര്‍ പ്രകാശന്‍, വി നാരായണന്‍, പി രാധാകൃഷ്ണന്‍, രാധ, ബിന്ദു, രാജ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.മണ്ണാര്‍ക്കാട് ടൗണ്‍ ശാഖയില്‍ പ്രസിഡന്റ് ഡോ. ആര്‍ കെ  ജയപ്രകാശ് പതാക ഉയര്‍ത്തി. ഗുരുപൂജ, പൊതുസമ്മേളനം എന്നിവ നടന്നു. യൂണിയന്‍ പ്രസിഡന്റ് എന്‍ ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ഡി. തങ്കച്ചന്‍, വി ഡി പ്രേംകുമാര്‍, കെ ആര്‍ പ്രകാശന്‍, പി കെ  ബാബു, വി. നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.തെങ്കര ശാഖയില്‍ പ്രസിഡന്റ് വി ഡി വേണുഗോപാലന്‍ പതാക ഉയര്‍ത്തി. യൂണിയന്‍ പ്രസിഡന്റ് എന്‍ ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.  വെണ്ണക്കര എസ്എന്‍ഡിപി ശാഖായോഗം ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. ഫാ. ജോസഫ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എം. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പാലക്കാട്: ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം പാലക്കാട് യൂണിയന്‍ കഞ്ചിക്കോട് എസ്എന്‍ഡിപി  ശാഖ ശ്രീനാരായണഗുരു ജയന്തി ആഘോഷം കഞ്ചിക്കോട് ഗുരുമന്ദിരത്തില്‍ നടന്നു. പാലക്കാട് എസ്എന്‍ഡിപി  യൂണിയന്‍ സെക്രട്ടറി കെ ആര്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എസ് എന്‍ഡിപി  ശാഖ കഞ്ചിക്കോട് പ്രസിഡന്റ് എ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടര്‍ യു പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് എസ്എന്‍ഡിപി  യൂണിയന്‍ വനിതാസംഘം സെക്രട്ടറി സി പത്മാവതി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. കഞ്ചിക്കോട് എസ്എന്‍ഡിപി  രവീന്ദ്രന്‍, കഞ്ചിക്കോട് എസ് എന്‍ഡിപി ശാഖാ വനിതാ സംഘം സെക്രട്ടറി എ.ആര്‍. സുജ, കഞ്ചിക്കോട് എസ്എന്‍ഡിപി ശാഖാ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജി പ്രത്യുഷ് കുമാര്‍, സെക്രട്ടറി ജി. ജയപ്രകാശ്, കഞ്ചിക്കോട് കേരള ചെട്ടിമഹാസഭ സെക്രട്ടറി കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൊയ്യാമരക്കാട് നിന്ന് കഞ്ചിക്കോട് ഗവണ്‍മെന്റ് ഡിസ്‌പെന്‍സറി വരെ വാദ്യാഘോഷങ്ങളോടുകൂടി ഘോഷയാത്രയും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss