|    Dec 14 Thu, 2017 9:31 am
FLASH NEWS

ഗുരുസന്ദേശങ്ങള്‍ പ്രതിരോധമാക്കി പ്രദര്‍ശനം

Published : 13th October 2016 | Posted By: Abbasali tf

തൃശൂര്‍: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഹിന്ദുത്വ ഫാഷിസത്തിനും ജാതീയതക്കും എതിരേ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രതിരോധമാക്കുകയാണ് എ ലാല്‍സലാം.ഗുരുദേവനും ലാല്‍സലാമും തമ്മിലുളള ബന്ധത്തിന്റെ ആഴമറിയണമെങ്കില്‍ തൃശൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഗുരുദേവ കൃതികളുടെയും ഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട കൃതികളുടെയും ചരിത്രരേഖകളുടെയും പ്രദര്‍ശനം സന്ദര്‍ശിച്ചാല്‍ മതി. സവര്‍ണ ബോധത്തിനും വര്‍ഗീയതക്കും എതിരായുള്ള സന്ദേശങ്ങള്‍ പ്രദര്‍ശന ഹാളിലും പ്രവേശന കവാടത്തിലും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഗുരുവിനെ കുറിച്ച് പ്രസിദ്ധീകരിച്ച നാലായിരത്തോളം പുസ്തകങ്ങളില്‍ 1500 എണ്ണവും ഇതിനിടെ ലാല്‍സലാം സ്വന്തമാക്കി കഴിഞ്ഞു. പണം കൊടുത്തു വാങ്ങിയും ലൈബ്രറികളില്‍നിന്നും ഗുരുവിന്റെ പുസ്തകങ്ങളും അപൂര്‍വ ചരിത്ര രേഖകളും ശേഖരിച്ചു. ഇവ സംരക്ഷിക്കാന്‍ മാത്രമല്ല ജനങ്ങളിലേക്കെത്തിക്കാനും  മൈത്രി ബുക്‌സ് പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമ കൂടിയായ ലാല്‍സലാം സമയം കണ്ടെത്തുന്നു. തൃശൂരിലേത് ലാല്‍സലാമിന്റെ എട്ടാമത്തെ ഗുരു സന്ദേശ പ്രദര്‍ശനമാണ്. ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പും വിദ്യാഭ്യാസ വകുപ്പും പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനം ഇന്ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക