|    Jan 19 Thu, 2017 4:00 am
FLASH NEWS

ഗുരുവിന്റെ ആദര്‍ശങ്ങള്‍ ബലികഴിക്കാന്‍ ശ്രീനാരായണീയര്‍ അനുവദിക്കില്ല: പ്രകാശ് കാരാട്ട്

Published : 4th May 2016 | Posted By: SMR

കായംകുളം: ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ ബലികഴിക്കാന്‍ ശ്രീനാരായണീയര്‍ ആരെയും അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കായംകുളം ഇടതുപക്ഷ സ്ഥാനാര്‍ഥി അഡ്വ. യു പ്രതിഭാഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു കാരാട്ട്.
വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളായ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വാലാണ് ബിഡിജെഎസ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തില്‍ ഇതു വിലപ്പോവില്ല. മുന്‍ യുപിഎ സര്‍ക്കാര്‍ ലക്ഷക്കണക്കിനു കോടിയുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെ റെക്കോഡ് സൃഷ്ടിച്ചു.കാര്‍ഷിക വ്യാവസായിക മേഖലകളില്‍ ഈ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ജനജീവിതം ദുസ്സഹമാക്കിയ സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്തായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക