|    Oct 21 Sat, 2017 2:23 pm
FLASH NEWS
Home   >  Kerala   >  

ഗുരുവിനെ ഹിന്ദു സന്യാസിയാക്കിയത് ഓണത്തെ വാമന ജയന്തിയാക്കിയതിന് തുല്ല്യം:ചെന്നിത്തല

Published : 16th September 2016 | Posted By: mi.ptk

 

ramesh-chennithala_

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള ബിജെപിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവോണത്തെ വാമന ജയന്തിയാക്കിയതുപോലുള്ള വക്രബുദ്ധിയാണ് ഇവിടെയും ബിജെപി കാണിക്കുന്നതെന്നും ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഗുരുവിനെ വെറുമൊരു ഹിന്ദു സന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബിജെപി ശ്രമം അപഹാസ്യമാണെന്നും തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപി ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

chennithala

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക