|    Jan 22 Sun, 2017 7:22 am
FLASH NEWS

ഗുരുവിനെ പിന്തുടര്‍ന്നാല്‍ മൂല്യച്യുതികള്‍ക്ക് പരിഹാരമാവും: ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍

Published : 8th October 2016 | Posted By: Abbasali tf

പാലക്കാട്: ലോകത്ത് ഇന്ന് നടമാടുന്ന മൂല്യച്യുതികള്‍ക്കെല്ലാം പരിഹാരം കാണാന്‍ ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നാല്‍ മതിയെന്ന് ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗ്ലോബല്‍ മിഷന്റെ പാലക്കാട് ചാപ്റ്റര്‍ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലോ ഇന്ത്യയിലോ ഒതുക്കിനിറുത്തേണ്ട വ്യക്തിത്വമല്ല ഗുരുവിന്റെത്. ക്ഷേത്രപ്രവേശന വിളംബരം വരുന്നതിനു മുന്‍പ് അടിയാള വര്‍ഗത്തിന് ഈശ്വരാരാധന നടത്തുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്ത മഹാനാണ് ശ്രീനാരായണ ഗുരു. ഇതിനായി അദ്ദേഹം   ശാന്തമായ  ക്ഷേത്ര പ്രതിഷ്ഠ വിപ്ലവമാണ് ദൈവവിശ്വാസികളുടെ ഇടയില്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ മാനവരാശിയെ നേര്‍വഴിക്ക് നയിക്കാന്‍ നാം ഓരോരുത്തരും നാരായണഗുരുവിന്റെ സന്ദേശവാഹകരായിരിക്കണമെന്നും ശങ്കരന്‍ നായര്‍ പറഞ്ഞു.മുന്‍ എംപി വി എസ് വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ കേരള വൈസ് പ്രസിഡന്റ് ടി ആര്‍ വിജയകുമാര്‍ മുഖ്യാതിഥിയായി. ജസ്റ്റിസ് എ വി ഹരിദാസ്, ടി ആര്‍ അജയന്‍, ഡോ. എ കെ. ശ്രീധരന്‍, കെ എ തുളസി, ടി ടി മാത്യു തകിടിയേല്‍, വിജയന്‍ പൂക്കാടന്‍, സി. ബാലന്‍ സംസാരിച്ചു. മിഷന്റെ പാലക്കാട് ചാപ്റ്റര്‍ ഭാരവാഹികളായി ജസ്റ്റിസ് എ വി ഹരിദാസ്(പ്രസിഡന്റ്), വിജയന്‍ പൂക്കാടന്‍(ജനറല്‍ സെക്രട്ടറി), കെ എ  രാമാനന്ദന്‍, പ്ര. മഹാദേവന്‍ പിള്ള(വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍), വി ആര്‍ തിലകന്‍, അഡ്വ. ആര്‍ ജി പിള്ള, ശാന്താ ജയറാം, കെ ഗോപിനാഥന്‍, കെ ഭവദാസ്(വൈസ് പ്രസിഡന്റുമാര്‍), സിബിന്‍ ഹരിദാസ്, അഡ്വ. പ്രസാദ്(സെക്രട്ടറിമാര്‍), സി ബാലന്‍(കോര്‍ഡിനേറ്റര്‍) തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക