|    Jun 20 Wed, 2018 11:21 am

ഗുരുവായൂര്‍ മണ്ഡലത്തിലേക്ക് 52.15 ലക്ഷം രൂപ അനുവദിച്ചു

Published : 14th May 2017 | Posted By: fsq

 

ഗുരുവായൂര്‍: എംപി ഫണ്ടില്‍ നിന്നും 2017-18 ല്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ വിവധ പ്രദേശങ്ങള്‍ക്കായി 52.15 ലക്ഷം രൂപ അനുവദിച്ചതായി സിഎന്‍ ജയദേവന്‍ എംപി അറിയിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ വാര്‍ഡ് 33— -ല്‍ കപാലേശ്വരം ക്ഷേത്രം റോഡിന് 11.25 ലക്ഷവും, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മാവിന്‍ചോട് കോതോട്ടുകുളം റോഡിന് 6 ലക്ഷവും, ചാവക്കാട് എംആര്‍ആര്‍എംഎച്ച് സ്‌കൂളിന് സ്മാര്‍ട്ട് റൂമിനായി 2-ലക്ഷവും, മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലേക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി 1.9 ലക്ഷവും, ചാവക്കാട് കുമാര്‍ യുപി സ്‌കൂളിലേക്ക് സ്മാര്‍ട്ട് റും നിര്‍മ്മാണത്തിനായി 2-ലക്ഷവും, വടക്കേക്കാട് ആറാം വാര്‍ഡിലേക്ക് കോളനികളിലെ ശുദ്ധജലപദ്ധതിക്കായി 8-ലക്ഷവും, ഒരുമനയൂര്‍ ഇസ്ലാമിക് വിഎച്ച്എസ് സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് നിര്‍മ്മാണത്തിനായി 2-ലക്ഷവും, കടപ്പുറം പഞ്ചായത്തിലെ പികെഎംഎച്ച് യു പി സ്‌കൂളിലെ പാചകപ്പുര നിര്‍മ്മാണത്തിനായി 5-ലക്ഷവും, തിരുവത്ര കുഞ്ചേരിയിലെ കുടിവെള്ള പൈപ്പ് ദീര്‍ഘിപ്പിക്കുന്നതിനായി 4-ലക്ഷം രൂപയും, മാണിക്കത്തുപടി ബൈലൈന്‍ ഫോര്‍മേഷനായി 4-ലക്ഷവും, പുന്ന ശുദ്ധജല പൈപ്പ് ദീര്‍ഘിപ്പിക്കുന്നതിനായി 4-ലക്ഷവും, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ കടിക്കാട് ഗവ. ഹൈസ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് നിര്‍മ്മാണത്തിനായി 2-ലക്ഷവുമാണ് എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss