|    Oct 24 Tue, 2017 1:25 pm
FLASH NEWS

ഗുരുവായൂര്‍ പോലിസിനും ടെംപിള്‍ പോലിസിനുമെതിരേ ആരോപണം

Published : 20th October 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വവും, ഗുരുവായൂര്‍ ടെംപിള്‍ പോലിസും പരസ്പരം പഴിചാരി മൃതദേഹത്തോട് അനാഥരവ് കാട്ടിയതായി ആരോപണം. ഗുരുവായൂര്‍ ടെംപിള്‍ പോലിസ് ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ കൊണ്ടുവന്ന മൃതദേഹം, ആശുപത്രി കോംപൗണ്ടില്‍ നാഥനില്ലാതെ അഞ്ചു മണിക്കൂര്‍ ആംബുലന്‍സില്‍ കിടന്നതാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ  നാലോടെയാണ് ബോധമില്ലാതെ കിടന്നിരുന്ന 50-വയസ്സുതോന്നിക്കുന്ന അജ്ഞാതനായ മധ്യ വയസ്‌ക്കനെ പടിഞ്ഞാറേനടയി ല്‍ നിന്നും ടെംപിള്‍ പോലിസ് ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചത്. മൃതദേഹത്തിന് മരണം സംഭവിച്ചിട്ട് നാലുമണിക്കൂര്‍ പിന്നിട്ടുവെന്ന് ഡോക്ടറുടെ  പരിശോധനയില്‍ കണ്ടെത്തി. മൃതദേഹം സൂക്ഷിക്കാന്‍ ആശുപത്രിയില്‍ സംവിധാനമില്ലെന്നും, മറ്റൊരു മോര്‍ച്ചറിയി ലേക്ക് മൃതദേഹം മാറ്റണമെന്നും ആശുപത്രി അധികൃതര്‍ പോലിസിനെ അറിയിച്ചു. എന്നാല്‍ ഉടന്‍ വരാമെന്ന് പറഞ്ഞ പോലിസിനെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായപ്പോള്‍ വീണ്ടും വിവരമറിയിച്ചെങ്കിലും പോലിസ് വന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പിന്നീട് പോലിസെത്തിയതാകട്ടെ രാവിലെ ഒമ്പതിന്് ശേഷമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ സമയമത്രയും മൃതദേഹം ആശുപത്രി കോംപൗണ്ടിലെ ആംബുലന്‍സില്‍ നാഥനില്ലാതെ കിടക്കുകയായിരുന്നു. ഒമ്പതു മണിക്ക് ശേഷം ഗുരുവായൂര്‍ ടെംപിള്‍ പോലിസെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക