|    Jul 20 Fri, 2018 5:58 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ സംഘര്‍ഷം

Published : 22nd September 2017 | Posted By: fsq

 

ഗുരുവായൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാനെത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഭക്തജന പ്രതിഷേധത്തിനൊടുവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തിരിച്ചുപോയി. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ രാഹുല്‍ എസ് നായരുടെ നേതൃത്വത്തില്‍ 300ഓളം പോലിസുകാരുമായി ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി സി ബിജു ക്ഷേത്രത്തിലെത്തിയത്. വിവരമറിഞ്ഞ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ഭക്തജനങ്ങളും ശക്തമായ പ്രതിഷേധവുമായി എത്തിയതോടെ  പോലിസ് ഇടപെട്ടു. രാവിലെ ഒമ്പതരയോടെ ക്ഷേത്രത്തില്‍ പ്രവേശിച്ച ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ബലപ്രയോഗത്തിന് ഒരുങ്ങിയത് സംഘര്‍ഷത്തിനിടയാക്കി. ഇതിനിടയില്‍ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവാതില്‍ ഐക്യവേദി പ്രവര്‍ത്തകര്‍ അകത്തുനിന്ന് അടച്ചിട്ടു. രണ്ടു വനിതാ പോലിസ് ഉള്‍െപ്പടെ 12ഓളം പോലിസും 25ഓളം പ്രവര്‍ത്തകരും ക്ഷേത്രത്തിനകത്തായി. ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് കൂടിയ ഭക്തജനങ്ങള്‍ നാമജപം നടത്തി പ്രതിഷേധം തുടര്‍ന്നു. വൈകീട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ ആര്‍ വി ബാബു അടക്കമുള്ളവരുമായി സിറ്റി പോലിസ് കമ്മീഷണര്‍ രാഹുല്‍ എസ് നായര്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് 5.20ന് ക്ഷേത്രം തുറന്നു. ഇതിനിടെ, ടി സി ബിജു ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചുവെന്ന് രേഖാമൂലം പരാതി നല്‍കി മടങ്ങിപ്പോയി. ക്ഷേത്രം ഭരണസമിതിക്കെതിരേ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി എട്ടു വര്‍ഷം മുമ്പാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ 16ന് ക്ഷേത്രഭരണ ചുമതല ഭരണസമിതിക്കെന്നത് മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് വീണ്ടും ക്ഷേത്രം ഏറ്റെടുക്കാനെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss