|    Jul 17 Tue, 2018 11:32 am
FLASH NEWS

ഗുരുവായൂര്‍ നഗരസഭയുടെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് സര്‍വകക്ഷി യോഗത്തിന്റെ പിന്തുണ

Published : 24th September 2017 | Posted By: fsq

 

ഗുരുവായൂര്‍: നഗരസഭയുടെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് സര്‍കക്ഷി യോഗത്തിന്റെ പിന്തുണ. നഗരസഭ നടപ്പാക്കി വരുന്ന ഐആര്‍ടിസിയുടെ സംസ്‌കരണ പ്ലാന്റ് പ്രശ്‌ന പരിഹാരത്തിന് പര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. ഗുരുവായൂരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ മാതൃകയില്‍ മാലിന്യം സംസ്‌കരണ നടക്കുന്ന കുന്നംകുളത്തെ പ്ലാന്റ് സന്ദര്‍ശിച്ച ശേഷം യോഗത്തിനെത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ നല്‍കിയ സാക്ഷ്യപത്രവും ബിജെപിയുടെ പിന്തുണയും നഗരസഭാധികൃതര്‍ക്ക് പദ്ധതിയുമായി തടസങ്ങളില്ലാതെ മുന്നോട്ട് പോകാനുള്ള പച്ചക്കൊടിയായി. രാഷ്ട്രീയ കക്ഷികളെല്ലാം പിന്തുണ പ്രഖ്യാപിച്ചെങ്കിലും വ്യാപാരി സംഘടനകള്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നഗരസഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു. ഉറവിട സംസ്‌കരണത്തിന് കഴിയാത്ത വീടുകള്‍ക്ക് കമ്പോസ്റ്റ് യൂനിറ്റുകളിലേക്ക് മാലിന്യം എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യൂസേഴ്‌സ് ഫീസ് ഈടാക്കി മാലിന്യം ശേഖരിക്കാന്‍ സൗകര്യം ഒരുക്കും. പ്ലാസ്റ്റിങ് ഷ്രെഡിങ് യൂനിറ്റ് അടിയന്തിരമായി സ്ഥാപിക്കും. സ്ഥലസൗകര്യമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉറവിട മാലിന്യം സംസ്‌കരണം നിര്‍ബന്ധമാക്കും. മാലിന്യം സംസ്‌കരണ ബോധവത്ക്കരണത്തിന് റസിഡന്റ് അസോസിയേഷനുകളുടെയും ഫഌറ്റുകളിലെ താമസക്കാരുടെയും യോഗം വിളിക്കും. ഇതിനായി വാര്‍ഡ് തലങ്ങളിലും നഗരസഭ തലത്തിലും കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് സംസ്‌കരിക്കാനല്ലാതെ മാലിന്യം കൊണ്ടുപോകില്ല. അവിടെ നിലവിലുള്ള മാലിന്യം കൂമ്പാരം നിരത്താനുള്ള നടപടികളായതായും നഗരസഭാധ്യക്ഷ അറിയിച്ചു. മൊബൈല്‍ സംസ്‌കരണ യൂനിറ്റ് നടപ്പാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. യോഗത്തില്‍ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss