|    Oct 20 Fri, 2017 11:40 pm
FLASH NEWS

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചന്ദന ഗോഡൗണില്‍ വിജിലന്‍സ് പരിശോധന

Published : 19th October 2016 | Posted By: Abbasali tf

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചന്ദന ഗോഡൗണില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് ഡിവൈഎസ്പി  രാമചന്ദ്രന്‍, മച്ചാട് ഫോറസ്റ്റ് റേഞ്ചര്‍ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.ഗുണനിലവാരം കൂടിയ മറയൂര്‍ ചന്ദനവും, നിലവാരം കുറഞ്ഞ സേലം ചന്ദനവും ഇടകലര്‍ത്തിയാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് പരിശോധനയി ല്‍ കണ്ടെത്തി. മറയൂരിലെ നിലവാരം കൂടിയ അഞ്ചാം നമ്പര്‍ ചന്ദനം കൈവശം ഉണ്ടായിരിക്കെ സേലത്തെ നിലവാരം കുറഞ്ഞ 10ാം നമ്പര്‍ ചന്ദനം വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബ്രിജേഷ് എന്ന ഭക്തനാണ് വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്. പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തെ മടക്കി അയക്കാനും ദേവസ്വം അധികൃതര്‍ ശ്രമിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയാല്‍ ഭവിഷ്യത്തുണ്ടാവുമെന്ന് ബോധ്യപ്പെടുത്തിയപ്പോഴാണ് പരിശോധനക്ക് അനുവാദം നല്‍കിയത്. വിജിലന്‍സ് സിഐ ജിം പോളിനാണ് അന്വേഷണ ചുമതല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക