|    Apr 20 Fri, 2018 10:18 pm
FLASH NEWS

ഗുരുവായൂര്‍ ദേവസ്വം: ശാസ്ത്രീയ പഠനം നടത്താതെ നിര്‍ദിഷ്ട ക്യൂ കോംപ്ലക്‌സ് പദ്ധതി നടപ്പാവില്ല: മന്ത്രി

Published : 6th November 2016 | Posted By: SMR

കെ വിജയന്‍മേനോന്‍

ഗുരുവായൂര്‍: ശാസ്ത്രീയമായ പഠനം നടത്താതെ കോടികള്‍ചിലവഴിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതിയുടെ നിര്‍ദിഷ്ട ക്യൂ കോംപ്ലക്‌സ് പദ്ധതി നടപ്പാവില്ലെന്ന് സൂചന മന്ത്രി പരോക്ഷ സൂചനനല്‍കി. ക്യൂ കോംപ്ലക്‌സ് എങ്ങിനെ വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും ദേവസ്വം വകുപ്പ്മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്യൂ കോംപ്ലക്‌സ് വേണമെന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും, എന്നാല്‍ ഏത് പദ്ധതി വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട പദ്ധതിയാണെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴും സര്‍ക്കാര്‍ തീരുമാനിച്ച ശേഷമേ പദ്ധതി നടപ്പാക്കാനാവൂ എന്ന കാര്യം മന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ദേവസ്വം ഭരണസമിതി യോഗത്തിന് ശേഷം ദേവസ്വം കോണ്‍ഫ്രന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ദേവസ്വം ചെയര്‍മാനടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഉള്ളപ്പോഴാണ് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. പാതിവഴിയില്‍ നിര്‍മാണം നിലച്ചു കിടക്കുന്ന പാഞ്ചജന്യം അനക്‌സ് അടക്കമുള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. പ്രസാദ് പദ്ധതിയിലേക്ക് 125 കോടിയുടെ പദ്ധതികള്‍ ദേവസ്വം സമര്‍പ്പിക്കും. സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രസാദ് പദ്ധതിയിലേക്ക് സമര്‍പ്പിക്കും. നഗരസഭയും ദേവസ്വവും ചേര്‍ന്ന് നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് തീരുമാനമെടുക്കാന്‍ അടുത്തയാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. പോലിസ് ദേവസ്വത്തിന് നല്‍കാനുള്ള സുരക്ഷാ ഉപകരണങ്ങള്‍ അവശേഷിക്കുന്ന ഉടന്‍ നല്‍കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതരുടെയും പൊലിസിന്റെയും യോഗം വിളിക്കും. കുട്ടികളുടെ ചോറൂണിന്റെ ഫോട്ടോയെടുക്കുന്നത് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കും. ആനത്താവളത്തിലെ കാമറ നിരോധനം പിന്‍വലിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി ഉറപ്പിച്ചുപറഞ്ഞു. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാരും നിവേദനം നല്‍കി. ശബരിമല സീസണ് മുമ്പായി ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 20 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടാണ് നിവേദനം നല്‍കിയത്. പുനരധിവാസം ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും മന്ത്രിക്ക് നിവേദനം നല്‍കി. വ്യാപാരിവ്യവസായി സമിതി പ്രസിഡന്റ് പി എ അരവിന്ദന്‍, സെക്രട്ടറി സി.ഡിജോണ്‍സന്‍ എന്നിവരാണ് നിവേദനം നല്‍കിയത്. ദേവസ്വം ഭരണസമിതി 2011 മുതല്‍ എടുത്ത തീരുമാനങ്ങളില്‍ നടപ്പിലാക്കിയവയും നടപ്പിലാക്കാന്‍ തീരുമാനിച്ചവയും സംബന്ധിച്ച് കമ്മിഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂര്‍ പ്രതികരണവേദിയും നിവേദനം നല്‍കി. ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബര കുറുപ്പ്, തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ‘രണസമിതി അംഗങ്ങളായ കെ കുഞ്ഞുണ്ണി, അഡ്വ എ.സുരേശന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി ശശീധരന്‍   വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss