|    Oct 17 Wed, 2018 7:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗുരുവായൂര്‍ ദേവസ്വം : താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് തടഞ്ഞു

Published : 15th September 2017 | Posted By: fsq

 

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തില്‍ താല്‍ക്കാലികക്കാരെ നിയമിക്കാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍വന്ന സാഹചര്യത്തില്‍ ബോര്‍ഡ് വഴി മാത്രമേ നിയമനം പാടുള്ളൂവെന്നും പരസ്യ വിജ്ഞാപനം നടത്തി വേണം സ്ഥിരം നിയമനം നടത്താനെന്നും കോടതി ഉത്തരവിട്ടു. 10 വര്‍ഷത്തിലേറെ താല്‍ക്കാലിക ജോലിക്കാരായി സേവനം ചെയ്തവര്‍ക്ക് 2010 നവംബര്‍ 25ന് ഗുരുവായൂര്‍ ദേവസ്വത്തില്‍ സ്ഥിരം നിയമനം നല്‍കിയിരുന്നു. ഉമാദേവി കേസിലെ സുപ്രിംകോടതി ഉത്തരവിന്റെ ബലത്തിലായിരുന്നു നിയമനം. എന്നാല്‍, ഇതേ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 10 വര്‍ഷത്തില്‍ താഴെയുള്ളവരെയും സ്ഥിരപ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 10 വര്‍ഷം കഴിഞ്ഞ താല്‍ക്കാലികക്കാരെ ഒറ്റത്തവണയായി സ്ഥിരപ്പെടുത്താനുള്ള ഉത്തരവാണ് ഉമാദേവി കേസിലേതെന്നും ഇതിനു വിരുദ്ധമായി ഇതു നടപ്പാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഈ തീരുമാനം സര്‍ക്കാര്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണു ഹരജിക്കാര്‍ കോടതിയിലെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss