|    Oct 20 Sat, 2018 5:24 am
FLASH NEWS

ഗുരുവായൂര്‍ ട്രെഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്‌നം:അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു

Published : 26th September 2017 | Posted By: fsq

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ട്രെഞ്ചിങ്ങ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി അഞ്ചുദിവസം പിന്നിട്ട് ആറാംദിവസത്തിലേക്ക് പ്രവേശിച്ച ചൂല്‍പ്പുറം ട്രെഞ്ചിങ് ഗ്രൗണ്ടിന് സമീപം ജനകീയ സമിതി നടത്തി വന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്നലെ രാവിലെ 11.30ഓടെ പിന്‍വലിച്ചു. സമരസമിതി നേതാക്കളും നഗരസഭ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിരാഹാരം നടത്തിവന്നിരുന്ന കോണ്‍ഗ്രസ് നേതാവ് ഹനീഫ മങ്കേടത്ത്, ബിജെപി നേതാവ് അനില്‍ മഞ്ചറമ്പത്ത് എന്നിവര്‍ക്ക് നഗരസഭാധ്യക്ഷ പ്രഫ. പി കെ ശാന്തകുമാരി നാരങ്ങാനീര് നല്‍കിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. ട്രെഞ്ചിങ് ഗ്രൗണ്ടിലെ സംസ്‌കരണ പ്ലാന്റ് തൃപ്തികരമാണെന്ന് സമരസമിതി അംഗീകരിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടില്‍  മാലിന്യം നിക്ഷേപിക്കില്ലെന്ന ഉറപ്പ് നഗരസഭ ആവര്‍ത്തിക്കുകയും ചെയ്തു. കൂടികിടക്കുന്ന മാലിന്യം നിരത്തി ചെടികളും പച്ചക്കറികളും നട്ടുപിടിപ്പിക്കും. ട്രെഞ്ചിങ് ഗ്രൗണ്ടില്‍ നിന്ന് പുറത്തുവരുന്ന മലിനജലം ശുദ്ധീകരിച്ച ശേഷം പുറത്തുവിടാന്‍ മാര്‍ച്ച് 31-നകം നടപടി സ്വീകരിക്കും. കരുവന്നൂര്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ട്രെഞ്ചിങ് ഗ്രൗണ്ട് മേഖലയിലും ആവശ്യമായ ടാപ്പുകള്‍ സ്ഥാപിക്കും. മേഖലയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നടപടി സ്വീകരിക്കാനും ധാരണയായി. സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള സമിതിയില്‍ മൂന്ന് തദ്ദേശവാസികളെ ഉള്‍പ്പെടുത്തുകയും ചെയ്തു. നഗരസഭ സെക്രട്ടറി ജെ ആര്‍ രാജ് ചര്‍ച്ചയുടെ തീരുമാനങ്ങള്‍ അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന്റെ അവശിഷ്ടമായ വാഴയിലയുമായെത്തിയ ഒരു ലോഡ് മാലിന്യം അരമണിക്കൂറിനകം സംസ്‌കരിച്ചാണ് ഐആര്‍ടിസിയുടെ വിദഗ്ധന്‍ വി മനോജ്കുമാര്‍ പദ്ധതി വിശദീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss