|    Oct 15 Mon, 2018 6:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം: കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടി- കോടിയേരി

Published : 15th September 2017 | Posted By: fsq

 

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശന വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഈ  വിഷയത്തില്‍ ഇതുവരെ മാധ്യമങ്ങളില്‍ വന്ന വിവരം മാത്രമെ തനിക്ക് അറിയുവെന്നും അദ്ദേഹം പറഞ്ഞു.  എന്താണ് നടന്നതെന്നത് സംബന്ധിച്ച് അദ്ദേഹത്തോട്  വിശദീകരണം തേടിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളനുസരിച്ച് പ്രതികരിക്കാന്‍ പറ്റില്ല. അദ്ദേഹത്തില്‍ നിന്നും വിശദീകരണം കിട്ടിയശേഷം പാര്‍ടിയുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു.  നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അക്രമണത്തിനിരയായ നടിക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും.  കെ ബി ഗണേഷ്‌കുമാര്‍ എല്‍ഡിഎഫിന്റെ ഘടക കക്ഷിയില്‍ പെടുന്ന ആളല്ല. അദ്ദേഹം വിഷയത്തില്‍ പറഞ്ഞ അഭിപ്രായം എല്‍ഡിഎഫിന്റേതല്ല. ഗണേഷ് കുമാര്‍ എല്‍ഡിഎഫിനെ പിന്തുണയക്കുന്ന ഒരു സ്വന്തത്ര  എംഎല്‍എ മാത്രമാണ്. അദ്ദേഹത്തിന് സ്വതന്ത്രമായ നിലപാടുകള്‍ കാണുമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നടി അക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ നിലയിലാണ് മുന്നോട്ടു പോകുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ള സമരം അവര്‍ക്കിടിയിലെ അഭിപ്രായഭിന്നതകളെ തുടര്‍ന്നുള്ളതാണെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കെതിരേ യുഡിഎഫില്‍ നിന്നുതന്നെ എതിരഭിപ്രായം ഉയര്‍ന്നപ്പോള്‍ അതു മറയ്ക്കാന്‍ വേണ്ടി സര്‍ക്കാരിനെതിരേ സമരം ചെയ്‌തേക്കാമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. അത് ക്ലച്ചു പിടിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss