|    Jan 19 Thu, 2017 5:47 am
FLASH NEWS

ഗുരുവായൂര്‍ ക്ഷേത്ര നടയിലെ നടപ്പന്തല്‍ നിര്‍മാണം പുരോഗമിക്കുന്നു; നിര്‍മാണച്ചെലവ് അരക്കോടി

Published : 5th August 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭക്തര്‍ക്ക് വരി നില്‍ക്കാനുള്ള പുതിയ നടപ്പന്തല്‍ നിര്‍മാണം പുരോഗമിക്കുന്നു. തറയില്‍ഗ്രാനൈറ്റ് വിരിക്കാനുള്ള പണികളാണ് ഇപ്പോള്‍ നടക്കുന്നത്. ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിനോടു ചേര്‍ന്നാണിത് പണിയുന്നത്.
156 അടി നീളവും, 56 അടി വീതിയും, 35 അടി ഉയരവും നടപ്പന്തലിനുണ്ടാകും. അരക്കോടി രൂപ ചെലവിട്ട് കുംഭകോണം ഗുരുവായൂരപ്പ സേവാസംഘമാണ് നടപ്പന്തല്‍ വഴിപാടായി നിര്‍മിച്ചു നല്‍കുന്നത്. കാറ്റു കൊള്ളാനും ഇരിക്കാനുമെല്ലാം സൗകര്യമുള്ള തായിരിക്കും പുതിയ വരിപ്പന്തല്‍. നേരത്തെ സ്റ്റീല്‍ കമ്പി വരികള്‍ക്കിടയില്‍ കഷ്ടപ്പെട്ട് മണിക്കൂറോളം നിന്ന് ദുരിതമനുഭവിക്കുകയായിരുന്നു ഭക്തര്‍. എല്ലാവര്‍ഷവും ആഗസ്റ്റ് എട്ടിന് കുംഭകോണം ഗുരുവായൂരപ്പ സേവാസംഘം ഓരോവഴിപാടുകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിവരികയാണ്. കഴിഞ്ഞ വര്‍ഷം ക്ഷേത്രം ഊട്ടുപുരയായ അന്നലക്ഷ്മി ഹാളില്‍ സ്റ്റീല്‍ മേശയും, കസേരയും നല്‍കിയിരുന്നു. അതിന് മുമ്പ് ക്ഷേത്രത്തിലെ വലിയ നടപന്തല്‍, കിഴക്കേ ഗോപുര നടവഴി, ക്ഷേത്രത്തിന് ചുറ്റും ഹൈമാസ്റ്റ് വിളക്കുകള്‍, വെള്ളി  തകിടുകള്‍ പൊതിഞ്ഞ കിഴക്കേ ഗോപുരനടയിലെ കരിങ്കല്‍ തൂണുകള്‍ തുടങ്ങി പലതരം വഴിപാടുകള്‍ ഗുരുവായൂരപ്പ സേവാസംഘം ഗുരുവായൂര്‍ ക്ഷേത്രത്തിന് നല്‍കിവരികയാണ്.  എട്ടിന് ക്ഷേത്രനടയില്‍ ഭക്തര്‍ക്ക് വരി നില്‍ക്കാനുള്ള പുതിയ നടപ്പന്തല്‍ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക