|    Nov 16 Fri, 2018 1:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഫോട്ടോഗ്രഫി സംവിധാനം പുനസ്ഥാപിക്കും

Published : 7th November 2018 | Posted By: kasim kzm

തൃശൂര്‍: ഗുരുവായൂര്‍ ആനയോട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് സുപ്രിം കോടതിയെ ബോധ്യപ്പെടുത്തുമെന്നു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനയെ ഓടിക്കുകയല്ലാ, നടത്തുകയാണ് ചെയ്യാറുള്ളത്. യാതൊരു പീഡനങ്ങളും ആനകള്‍ക്ക് ഏ ല്‍ക്കാറില്ല.
പ്രളയത്തിനു ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവരവില്‍ കാര്യമായ കുറവ് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരാശരി ഒാരോ മാസവും നാലു കോടിയോളം രൂപയാണ് ഭണ്ഡാര വരവായി ലഭിക്കാറുള്ളത്. 90 ലക്ഷം മുതല്‍ ഒരു കോടി രൂപവരെയാണ് കുറവ് വന്നിട്ടുള്ളത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചില സംഘടനകളുടെ നിലപാടിന്റെ ഭാഗമായി ഇതിനെ വിലയിരുത്താനാവില്ലെന്നും ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഫോട്ടോഗ്രഫി സംവിധാനം പുനസ്ഥാപിക്കുന്നതിനായി എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും ഏറെ താമസിയാതെ ദേവസ്വം നേതൃത്വത്തില്‍ ഫോട്ടോഗ്രാഫി സംവിധാനം നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ നഗരസഭ നിര്‍മിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകത്തിന്റേയും ഗുരുവായൂര്‍ ദേവസ്വം ആധുനിക സിസിടിവി കാമറ നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിന്റേയും പ്രവര്‍ത്തനോദ്ഘാടനം 8ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയുടെ ഭാഗമായി ക്ഷേത്ര സുരക്ഷയ്ക്കായി അനുവദിച്ച നാലു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ആധുനിക നെറ്റ്‌വര്‍ക്കിങ് ഇന്‍ഫ്ര സെക്ടര്‍ സിസ്റ്റത്തിന്റെ സിസിടിവി പ്രവര്‍ത്തനോദ്ഘാടനവും നടക്കും.
ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നിര്‍മാണം പൂര്‍ത്തീകരിച്ച സംവിധാനത്തില്‍ ഫേസ് ഡിറ്റക്ടര്‍ കാമറ ഉള്‍പ്പെടെ 305 കാമറകളാണ് സ്ഥാപിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രഫ. പി കെ ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ വിനോദ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ് വി ശിശിര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss