|    Jul 17 Tue, 2018 7:27 pm
FLASH NEWS
Home   >  Kerala   >  

ഗുരുവായൂര്‍ ഒഴികെ മറ്റെല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമുണ്ട്: കടകംപള്ളി

Published : 9th September 2017 | Posted By: shins

കോഴിക്കോട്: ഗുരുവായൂര്‍ ഒഴികെ എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമുണ്ടെന്നും അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കണമെന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയലിന്റെ നിര്‍ദേശം അനാവശ്യവിവാദമുണ്ടാക്കാനുള്ള ശ്രമമാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതുകൊണ്ടുതന്നെ ഇത്തരമൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നും കടകംപള്ളി പറയുന്നു. ‘ഗുരുവായൂര്‍ ക്ഷേതരം ഒഴികെ മറ്റെല്ലാം ക്ഷേത്രത്തിലും എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. ഉദാഹരണത്തിന് ശബരിമല, ശ്രീപത്‌നമനാഭ ക്ഷേത്രം എന്നിവ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ്.’ എന്നായിരുന്നു  കടകംപള്ളിയുടെ പ്രതികരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss