|    Sep 25 Tue, 2018 3:30 pm
FLASH NEWS

ഗുരുവായൂരില്‍ റോഡുകള്‍ വീണ്ടും വെട്ടിപ്പൊളിക്കുന്നു

Published : 24th January 2017 | Posted By: fsq

 

ഗുരുവായൂര്‍: ഗുരുവായൂരിലെ റോഡുകള്‍ വീണ്ടും അധികാരികള്‍ വെട്ടിപ്പൊളിക്കുന്നു.  വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു മൂലമാണ് നാട്ടുകാര്‍ക്കും ഭക്തര്‍ക്കും വീണ്ടും ദുരിതമായി റോഡ് വെട്ടിപ്പൊളിക്കുന്നത്. ശബരിമല സീസണ്‍ കഴിഞ്ഞാല്‍ ഉടന്‍ റോഡുകള്‍ ടാര്‍ ചെയ്യുമെന്ന അധികാരികളുടെ വാക്ക് വിശ്വസിച്ചിരുന്നവര്‍ക്ക് ഇരുട്ടടിയായി പുതിയ വെട്ടിപ്പൊളിക്കല്‍. അഴുക്കുചാല്‍ പദ്ധതിക്കായി വെട്ടി പൊളിച്ച റോഡുകള്‍ ഈ മാസം 16 ന് ടാറിങ്ങ് ആരംഭിക്കുമെന്നാണ് അധികാരികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാന്‍ഹോളുകള്‍ റോഡിന്റെ നിരപ്പില്‍ നിന്ന് താഴെയാണെന്ന കാരണം പറഞ്ഞ് പിഡബ്ലുഡി ടാറിങ് ആരംഭിക്കാന്‍ തയ്യാറായില്ല. മാന്‍ഹോളുകള്‍ സ്ഥാപിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണം. വീണ്ടും റോഡിന് മധ്യത്തിലുള്ള മാന്‍ഹോളുകളുടെ ചുറ്റും കുഴിച്ച് അവ ഉയര്‍ത്തലാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനായി തഹാനി ജങ്ഷന്‍ മുതല്‍ പടിഞ്ഞാറെനടവരെ ഗതാഗതം നിരോധിച്ചിട്ടുമുണ്ട്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം ജനത്തിന് ഇരട്ടി ദുരിതമായി. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണ നഷ്ടം വേറെയും. റോഡുപണി വൈകിക്കുന്നതിന്റെ പ്രധാന ഉത്തരവാദിയായ കരാറുകാരന്‍ കളക്ടര്‍ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഈ കരാറുകാരനെ വിളിച്ചു വരുത്തി റോഡ് ഗതാഗതയോഗ്യമാക്കാന്‍ അധികാരികള്‍ നടപടി എടുക്കാത്തതില്‍ വലിയ പ്രതിഷേധം ജനങ്ങള്‍ക്കുണ്ട്. ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ കൊണ്ട് പൊരുതിമുട്ടുന്നത് അന്യസംസ്ഥാന ഭക്തര്‍ കൂടിയാണ്.                   മമ്മിയൂര്‍ മുതല്‍ പടിഞ്ഞാറെ നടവരെ ഗതാഗതം മുടക്കിയാണ് ഇപ്പോള്‍ വെട്ടിപൊളിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss