|    Dec 12 Tue, 2017 10:09 am

ഗുരുവായൂരില്‍ എസ്ഡിപിഐ നിര്‍ണായകമാവും; മണ്ഡലം നിറഞ്ഞ് സിയാദിന്റെ പ്രചാരണം

Published : 13th May 2016 | Posted By: SMR

SDPI

ചാവക്കാട്: അവസാനവട്ട പര്യടനം ആരംഭിച്ചതോടെ ഗുരുവായൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി സിയാദിന്റെ പ്രചരണം മണ്ഡലത്തില്‍ സജീവമായി. തുറന്ന വാഹനത്തില്‍ വോട്ടഭ്യര്‍ഥിച്ച് മുഴുവന്‍ വോട്ടര്‍മാരെയും നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിയെ കാത്ത് റോഡരുകില്‍ പ്രായഭേദമന്യേ വോട്ടര്‍മാര്‍ കാത്തു നിന്നു.
ഇത്രയും കാലം വിവിധ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ പറ്റിച്ച ഇരു മുന്നണികള്‍ക്കുമുള്ള മുന്നറിപ്പ് കൂടിയായിരുന്നു എസ്ഡിപിഐ സ്ഥാനാര്‍ഥിക്കുള്ള സ്വീകരണം. മണ്ഡലത്തിന്റെ വടക്കന്‍ പഞ്ചായത്തുകളില്‍ ആവേശം തീര്‍ക്കുന്നതായിരുന്നു ഗുരുവായൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി പി ആര്‍ സിയാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. കുതിരപ്പുറത്തും ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി നീങ്ങിയ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥിയെത്തി.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന വട്ടപ്രചാരമായിരുന്നു സിയാദിന്റേത്. ഇന്നലെ പുന്നയൂര്‍ പഞ്ചായത്തില്‍ നിന്നും ആരംഭിച്ച് റോഡ് ഷോ വടക്കേകാട് പഞ്ചായത്തില്‍ പര്യടനം നടത്തിയ ശേഷം പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ സമാപിച്ചു. ഇന്ന് രാവിലെ ഒമ്പതിന് ഗുരുവായൂര്‍ ബസ് സ്റ്റാന്റിനടുത്ത് നിന്നുംആരംഭിക്കുന്ന റോഡ് ഷോ ചാവക്കാട് നഗരസഭയിലും കടപ്പുറം, ഒരുമനയൂര്‍, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക