|    Nov 22 Wed, 2017 4:48 am
FLASH NEWS

ഗുരുവായൂരിലെ മാലിന്യപ്രശ്‌നം; പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സനെ വളഞ്ഞു

Published : 1st November 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂരിലെ മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സനെ വളഞ്ഞു. കൗണ്‍സിലില്‍ മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സനെ വളഞ്ഞത്. ബിജെപി അംഗം ഇറങ്ങിപ്പോയി. ലോകബാങ്ക് ധനസഹായം അടക്കമുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗമാണ് പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ മുങ്ങിയത്. യോഗം ആരംഭിച്ചയുടനെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആന്റോതോമസാണ് മാലിന്യം പ്രശനം ഉന്നയിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ മാലിന്യം ശേഖരിക്കുന്നത് നിറുത്തിയതോടെ നഗരം മാലിന്യ കൂമ്പാരമായതായി ആന്റോ തോമസ് പറഞ്ഞു.  ലക്ഷങ്ങള്‍ മുടക്കി കാമറ സ്ഥാപിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും ആരോപിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ മാലിന്യ ശേഖരണം നിറുത്തിയതിലും കാമറ സ്ഥാപിക്കുവാനുള്ള കാര്യങ്ങള്‍ കണ്‍സില്‍ അറിയാതെ രഹസ്യമായി നടത്തിയതിലുംദുരൂഹതയുണ്ടെന്നും ആരോപിച്ചു. മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യാതെ മറ്റ് വിഷയങ്ങളിലേക്ക് കടക്കാനാവില്ലെന്ന് ബിജെപി കൗണ്‍സിലര്‍ ശോഭ ഹരിനാരായണനും പറഞ്ഞു. എന്നാല്‍ അജണ്ട ചര്‍ച്ചചെയ്ത ശേഷം മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നായിരുന്നു ചെയര്‍പേഴ്‌സന്റെ നിലപാട്. ഇതില്‍ തൃപ്തരാവാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ അജണ്ടവായിക്കാന്‍ തുടങ്ങി. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ ചെയര്‍മാന്റെ വേദിയില്‍ കയറി നിന്ന് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഭരണപക്ഷത്തെ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ ചെയര്‍പേഴ്‌സന് ചുറ്റും നിന്ന് സംരക്ഷണ വലയം തീര്‍ത്തു. മാലിന്യപ്രശ്‌നം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപി അംഗം ശോഭ ഹരിനാരായണന്‍ ഇറങ്ങിപ്പോയി. ബഹളത്തിനിടയിലും അജണ്ട വായന തുടരാന്‍ ചെയര്‍പേഴ്‌സണ്‍ നിര്‍ദേശിച്ചു. അജണ്ടയിലുള്ള വിഷയങ്ങളെല്ലാം പാസാക്കിയിതായി പ്രഖ്യാപിച്ച് യോഗം പിരിച്ചു വിട്ടു. യുഡിഎഫ് അംഗങ്ങള്‍ രാഷ്ട്രീയ നാടകം നടത്തുകയായിരുന്നുവെന്ന് ചെയര്‍പേഴ്‌സണ്‍ പിന്നീട് ആരോപിച്ചു. മാലിന്യം പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ മലേഷ്യന്‍ ടവറില്‍ വിളിക്കാനിരുന്ന യോഗം റദ്ദാക്കിയത് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രിയ രാജേന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക