|    Oct 22 Mon, 2018 1:03 pm
FLASH NEWS

ഗുരുവായൂരിലെ മാലിന്യനീക്കം നിലച്ചു; നഗരംചീഞ്ഞുനാറുന്നു

Published : 11th September 2017 | Posted By: fsq

 

ഗുരുവായൂര്‍: ഗുരുവായൂരിലെ മാലിന്യ നീക്കം നിലച്ചതിനാല്‍ നഗരം ചീഞ്ഞ് നാറുന്നു. ചൂല്‍പ്പുറം ട്രഞ്ചിഗ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് നഗരസഭയുടെ മാലിന്യ നീക്കം നിലച്ചത്. പതിറ്റാണ്ടുകളായി മാലിന്യം നിക്ഷേപിക്കുന്നത് മൂലം ട്രഞ്ചിംഗ് ഗ്രൗണ്ട് പരിസരത്തെ ജീവിതം ദുസഹമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന കോടതി വിധി നടപ്പിലാക്കാതെ നഗരസഭ ഒളിച്ചോടുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാതെ മാലിന്യം നിക്ഷേപിക്കാനെത്തിയാല്‍ തടയുമെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചു നിന്നതോടെ നഗരസഭ കഴിഞ്ഞ ദിവസം പ്ലാന്റ് സ്ഥാപിച്ചിരുന്നു. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച പ്ലാന്റ് എന്ന് പ്രവര്‍ത്തനസജ്ഞമാകമെന്ന് നഗരസഭക്ക് ഉറപ്പ് നല്‍കാനാകാത്ത സ്ഥിതിയാണുള്ളത്. ഇതോടെ ക്ഷേത്രനഗരിയിലെ 150ലധികം വരുന്ന ലോഡ്ജുകളിലേയും മറ്റു സ്ഥാപനങ്ങളിലേയും വീടുകളിലേയും ഫ്‌ളാറ്റുകളിലേയും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. പാതയോരങ്ങളില്‍ മാലിന്യം കുമിഞ്ഞ് കൂടിയിട്ടുണ്ട്. ഇവ നഗരസഭയുടെ എയറോബിക് കമ്പോസ്റ്റ് യൂനിറ്റിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. യൂണിറ്റുകള്‍ മാലിന്യംകൊണ്ട് നിറഞ്ഞതോടെ നഗരസഭ വീണ്ടും വെട്ടിലായി. കോടതി വിധി കാറ്റില്‍ പറത്തി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ റോഡുവക്കിലിട്ട് കത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss