|    Nov 19 Mon, 2018 8:02 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുരുവായൂരിലെ ആനയോട്ടം; സുപ്രിംകോടതി നോട്ടീസ്

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി നോട്ടീസ്. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനും നോട്ടീസയച്ചത്. ഓരോ സംസ്ഥാനത്തെയും ആനകളുടെ കണക്കു നല്‍കാനും കോടതി സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൃഗസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ആനകളോടുള്ള ക്രൂരതയാണ് ഈ ആചാരത്തിലൂടെ നടക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉല്‍സവത്തിന് ഭഗവാന്റെ സ്വര്‍ണത്തിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss