|    Jan 16 Mon, 2017 6:39 pm

ഗുരുവായൂരപ്പന്‍ കോളജില്‍ എബിവിപി പ്രവര്‍ത്തകര്‍ മാഗസിന്‍ കത്തിച്ചു

Published : 3rd April 2016 | Posted By: swapna en

magacine

കോഴിക്കോട്;  ഗുരുവായൂരപ്പന്‍ കോളജിന്റെ 2014-15 വര്‍ഷത്തെ  വിശ്വവിഖ്യാത തെറി എന്ന കോളജ് മാഗസിന്‍ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ചു. ഭാരത സംസ്‌കാരത്തെ അപമാനിച്ചു എന്നാരോപിച്ചാണ്  മാഗസിന്‍ കഴിഞ്ഞ ദിവസം കത്തിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മാഗസിന്‍ പുറത്തിറക്കിയത്.എബിവിപി യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, കോളജില്‍ നിന്ന് പുറത്താക്കിയ ജില്ലാ കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാഗസിന്‍ കത്തിച്ചത്.
മാഗസിനിലെ മുഖ്യ  ലേഖനം മലയാളത്തിലെ തെറികളുടെ രാഷ്ട്രീയം പരിശോധിക്കുന്നതാണ്. തെറികളുടെ അവതരണത്തിലൂടെ മുന്നോക്കകാര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന പ്രാതിനിധ്യം എന്തുകൊണ്ട് പിന്നാക്ക സമൂഹത്തിന് കിട്ടുന്നില്ലെന്ന് മാഗസിന്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തിനെതിരേ സോഷ്യല്‍ മീഡിയകളിലും മറ്റും പ്രതിഷേധം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 578 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക