|    Aug 17 Fri, 2018 11:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗുരുവന്ദനം; സര്‍ക്കുലര്‍ വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം: റോയ് അറയ്ക്കല്‍

Published : 31st July 2018 | Posted By: kasim kzm

കോഴിക്കോട്: സ്‌കൂളുകളില്‍ ഗുരുവന്ദനം പരിപാടി നടത്താന്‍ ഡിപിഐ അനുമതി നല്‍കിയ സര്‍ക്കുലറിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും നിയമത്തിനും വിരുദ്ധമായ സര്‍ക്കുലര്‍ നല്‍കിയ വിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരേ അച്ചടക്കനടപടി അനിവാര്യമാണ്.
വാര്‍ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ക്ലാസുകള്‍ക്ക് ഗുരുവന്ദനം എന്ന പേര് നല്‍കുകയാണുണ്ടായതെന്ന ഡിപിഐയുടെ വിശദീകരണം വിചിത്രമായ വ്യാഖ്യാനമാണ്. ഒരു സ്വകാര്യ ട്രസ്റ്റ് നല്‍കിയ അപേക്ഷ അതേപടി അനുവദിച്ച് നാലു ദിവസത്തിനകം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കുലര്‍ അയച്ചതില്‍ ദുരൂഹതയുണ്ട്. ഇടത് ഭരണത്തില്‍ സംഘപരിവാര അജണ്ട കൃത്യമായി നടപ്പാ—ക്കുന്നതിന്റെ ഉദാഹരണം കൂടിയാണിത്. കൊയിലാണ്ടിയിലെ സ്‌കൂളില്‍ ആര്‍എസ്എസ് പ്രസിദ്ധീകരണം ഔദ്യോഗികമായി വില്‍പന നടത്തുന്ന വാര്‍ത്ത പുറത്തുവന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. ജനാധിപത്യവും യുക്തിചിന്തയും ശാസ്ത്രബോധവും സമന്വയിപ്പിക്കുന്ന പൊതുവിദ്യാഭ്യാസത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തെയാണ് ഉദ്യോഗസ്ഥര്‍ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്. ഈ നടപടി തിരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നു റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss