|    Jul 21 Sat, 2018 1:11 pm
FLASH NEWS

ഗുരുദേവ സന്ദേശ വിളംബരവുമായി ജയന്തി ആഘോഷങ്ങള്‍

Published : 7th September 2017 | Posted By: fsq

 

കോഴിക്കോട്: ഗുരുവിന്റെ സന്ദേശം വിളംബരമാക്കിയുള്ള വര്‍ണാഭമായ ഘോഷയാത്രകളോടെയും പ്രത്യേക പൂജകളോടെയും നഗരത്തില്‍ ശ്രീനാരായണീയ ഭക്തസമൂഹം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. അറിവെന്ന പരം പൊരുളിനെ മതഗ്രന്ഥങ്ങളില്‍ നിന്നു പുറത്തു കൊണ്ടുവന്ന് എല്ലാ മതസാരവും ഏകമാണെന്ന സന്ദേശം ലോകത്തിന് നല്‍കിയ ഗുരുദേവന്റെ സന്ദേശങ്ങള്‍ക്ക് പ്രസക്തിയേറി വരികയാണെന്ന് വിവിധയിടങ്ങൡ നടന്ന ജയന്തി സമ്മേളനങ്ങള്‍ അഭിപ്രായപ്പെട്ടു. ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗത്തിലെ ആഘോഷ ചടങ്ങുകള്‍ മേല്‍ശാന്തി കെ വി ഷിബു ദീപം ജ്വലിപ്പിച്ച് പ്രസിഡന്റ് പി വി ചന്ദ്രന് നല്‍കി. ചന്ദ്രന്‍ ചതയാഘോഷ ജ്യോതി തെളിയിച്ചു. ചതയദിനാഘോഷം എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു. പലയിടത്തും അന്നദാനം നടന്നു. ഗുരുവരാശ്രമത്തിന്റെ ജയന്തി ആഘോഷം നടന്നു. ശ്രീനാരായണ മിഷന്‍, ഗുരുധര്‍മ പ്രചാരണ സഭയുടെ യൂനിറ്റുകളായ അരയിടത്തുപാലം ഗുരു സ്‌ക്വയര്‍, വേങ്ങേരി ശ്രീനാരായണ മന്ദിരം, കൊളത്തറ ചുങ്കം, പി എം കുട്ടി റോഡ് വിക്ടറി വില്ല, പൂവാട്ട്പറമ്പ് ഉഷ കൊല്ലമ്പത്തിന്റെ വസതി, ചാത്തമംഗലം സരസ്വതി ഭവനം എന്നിവിടങ്ങളിലും വിവിധ ചടങ്ങുകളോടെ മഹാജയന്തി ആഘോഷിച്ചു. കോഴിക്കോട്: ശ്രീനാരായണ സാംസ്‌കാരികസമിതിയുടെയും ശ്രീനാരായണ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോവൂര്‍ ഗുരുമണ്ഡപത്തില്‍ ഗുരുജയന്തിയോടനുബന്ധിച്ച് പുഷ്പാര്‍ച്ചന പ്രാര്‍ഥന എന്നിവ നടത്തി. ശ്രീനാരായണ ക്ലബ് സെക്രട്ടറി പ്രഫ. വി കെ വിജയന്റെ അധ്യക്ഷനായി.ഗുരുദര്‍ശനങ്ങള്‍ ലോകത്തിന് മുതല്‍ക്കൂട്ട്:ഡോ. കെ സുഗതന്‍കോഴിക്കോട്: ജാതിക്കും മതത്തിനും  അതീതമായി ജനങ്ങളെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച മഹാനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. കെ സുഗതന്‍ പറഞ്ഞു. ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഗുരുധര്‍മ പ്രചാരണസഭ വേങ്ങേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 163മത് ഗുരുജയന്തി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകായിരുന്നു  അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ പി മാധവന്‍ തന്ത്രി അധ്യക്ഷത വഹിച്ചു. പി പി രാമനാഥന്‍,എ പി ജി നായര്‍, പി വിനയന്‍, പി എം അബ്ദുറഹിമാന്‍, എ പി സത്യന്‍,   വി ആര്‍ ഷൈന്‍, അനൂപ് അര്‍ജുന്‍, എന്‍ ഭാസ്‌കരന്‍, പി പി മോഹനന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss