|    Oct 21 Sun, 2018 2:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുരുദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : സുനില്‍ ജാവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

Published : 21st September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സുനില്‍ ജാഖര്‍ മല്‍സരിക്കും. പഞ്ചാബ് കോണ്‍ഗ്രസ് ഘടകം അധ്യക്ഷനാണ് ജാഖര്‍ ഒക്ടോബര്‍ പതിനൊന്നിനാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി സപ്തംബര്‍ 22 വരെയാണ്. ബിജെപി എംപി വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഗുര്‍ദാസ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഒഴിവുവന്നത്. ഗുര്‍ദാസ്പൂര്‍ സ്ഥാനാര്‍ഥിയായി സുനില്‍ ജാഖറിന്റെ പേര് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി അംഗീകരിച്ചതായി അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ദ്വിവേദി പറഞ്ഞു. സുനില്‍ ജാഖര്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ അടുത്ത അനുയായിയാണ്. അമരീന്ദര്‍സിങ് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസ് ഈ സീറ്റില്‍ വിജയിക്കാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss