|    Jul 29 Sat, 2017 5:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗുരുതര വീഴ്ച: കെ പി എ മജീദ്

Published : 16th September 2016 | Posted By: SMR

കോഴിക്കോട്: സൗമ്യവധക്കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലാഘവത്തോടെ കണ്ടതാണ് പ്രതി ഗോവിന്ദച്ചാമിയെ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വിചാരണക്കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പോലിസും യോജിച്ചുനീങ്ങിയാണ് ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ വാങ്ങിക്കൊടുത്തത്.
സുപ്രിംകോടതിയില്‍ അപ്പീലില്‍ വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ നിര്‍ബന്ധമാണെന്ന് കണ്ട് ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജഡ്ജിയെ കേസ് കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേഷിനെ കേസില്‍ സഹായിക്കുന്നതിന് പ്രത്യേക അഡ്വക്കറ്റായി നിയമിക്കുകയും സഹായത്തിന് കേസ് അന്വേഷിച്ച നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും വലിയ ജാഗ്രതയാണ് കാണിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക