|    Jan 17 Tue, 2017 8:39 pm
FLASH NEWS

ഗുരുതരമായ ഹൃദ്രോഗം; ടെയ്‌ലര്‍ ക്രിക്കറ്റിനോട് വിടചൊല്ലി

Published : 13th April 2016 | Posted By: SMR

ലണ്ടന്‍: ഹൃദയത്തിനു ഗുരുതരമായ അസുഖം പിടിപെട്ടതിനെത്തുടര്‍ന്ന് ഇംഗ്ലീഷ് ക്രിക്കറ്റിലെ ശ്രദ്ധേയനായ യുവ ബാറ്റ്‌സ്മാന്‍ ജെയിംസ് ടെയ്‌ലര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 26 കാരനായ താരം ഇംഗ്ലണ്ടിനായി ഏഴു ടെസ്റ്റുകളിലും 27 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച നടന്ന പ്രാദേശിക മല്‍സരത്തിനിടെ ടെയ്‌ലര്‍ പിന്‍മാറിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ട താരത്തിനെ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കിയതോടെയാണ് ഹൃദയത്തിനു പിടിപെട്ട അസുഖം കണ്ടെത്തിയത്.
തികച്ചും അപ്രതീക്ഷിതമായ തരത്തില്‍ ടെയ്‌ലറുടെ കരിയര്‍ അവസാനിച്ചത് ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നതായി ഇംഗ്ലീഷ് ടീം ഡയറക്ടര്‍ ആന്‍ഡ്രു സ്‌ട്രോസ് പറഞ്ഞു.
ശ്രദ്ധേയമായ പ്രകടനത്തിലുടെ കരിയറിലുടനീളം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരമാണ് ജെയിംസ്. ഇത്രയേറെ പ്രതീക്ഷ നല്‍കിയ താരത്തിന് അതു പുറത്തെടുക്കാന്‍ സാധിക്കാതെ വിരമിക്കേണ്ടിവന്നത് ഖേദകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക