|    Aug 17 Thu, 2017 5:09 pm
FLASH NEWS

ഗുരുതരമായി പൊള്ളലേറ്റ അന്തേവാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : 16th November 2016 | Posted By: SMR

ചെറുതോണി:അനാഥാലയത്തിലെ അന്തേവാസി ഗുരുതരമായി പൊള്ളലേറ്റ് ഇടുക്കി മെഡിക്കല്‍ കോളജില്‍.  ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനാഥാലയ അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.തൊടുപുഴ മൈലക്കൊമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ അന്തേവാസി കരിമ്പന്‍ പീടികയ്ക്കല്‍ തോമസുകുട്ടി (38) യെ ആണ് സഹോദരി ജസിയും ഭര്‍ത്താവ് ജേക്കബും ചേര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.  മാതാപിതാക്കള്‍ മരിച്ചതോടെ പരിചരിക്കാന്‍ ആരുമില്ലാത്തതിനാല്‍ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് മൈലക്കൊമ്പിലെ ഈ അനാഥാലയത്തില്‍ ഏല്‍പ്പിക്കുകയായിരുന്നു.  കഴിഞ്ഞ ശനിയാഴ്ച ഇയാള്‍ക്ക് അപകടം സംഭവിച്ചുവെന്ന് വിളിച്ചറിയച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തൊടുപുഴയില്‍ എത്തി വിവരം തിരക്കിയെങ്കിലും സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ തയ്യാറായില്ലെന്ന് സഹോദരി ജസ്സി പറഞ്ഞു.  ആംബുലന്‍സ് ഏര്‍പ്പാടാക്കിയശേഷം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും ജസ്സി പറഞ്ഞു.  ബുദ്ധിമാന്ദ്യമുള്ള തോമസുകുട്ടിയുടെ മുഖത്തും ശരീരത്താകമാനവും മുറിവുകള്‍ ഉണ്ട്.  ഇടതുകൈപ്പത്തിയിലും, പുറത്തും നടുഭാഗത്തും പൊള്ളലേറ്റതിനു പുറമേ ഗുരുതരമായ പരിക്കുകളും ഏറ്റിട്ടുണ്ട്. സ്റ്റെയര്‍ കെയിസില്‍ നിന്നും വീണുവെന്ന് മാത്രം അധികൃതര്‍ പറഞ്ഞതായും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ശരീരത്തിലെ മുറിവുകള്‍ക്ക് ദിവസങ്ങള്‍ പഴക്കമുള്ളതായും ബന്ധുക്കള്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക