|    Jan 24 Tue, 2017 4:44 am

ഗുപ്റ്റിലിന് സെഞ്ച്വറി; കിവീസിന് മികച്ച തുടക്കം

Published : 11th December 2015 | Posted By: SMR

ഡുനെഡിന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനു മികച്ച തുടക്കം. ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (156) സെഞ്ച്വറിയുമായി മിന്നിയപ്പോള്‍ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിന് 409 റണ്‍സെന്ന നിലയിലാണ്.
ഗുപ്റ്റിലിനു പുറമേ കെയ്ന്‍ വില്യംസനും (88) ക്യാപ്റ്റന്‍ ബ്രെ ന്‍ഡന്‍ മക്കുല്ലവും (75) തിളങ്ങി. 234 പന്തില്‍ 21 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഗുപ്റ്റിലിന്റെ ഇന്നിങ്‌സ്. 123 പന്ത് നേരിട്ട വില്യംസന്‍ 12 ബൗണ്ടറി കണ്ടെത്തി. 57 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് മക്കുല്ലത്തിന്റെ ഇന്നിങ്‌സ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക