|    Apr 28 Fri, 2017 2:12 am
FLASH NEWS

ഗുണ്ടാ സംരക്ഷണം: സര്‍ക്കാരും പോലിസും ഒത്തുകളിക്കുന്നു-പ്രതിപക്ഷ നേതാവ്

Published : 31st October 2016 | Posted By: SMR

മൂവാറ്റുപുഴ: ഗുണ്ടകളെ സംരക്ഷിക്കുന്നതിനു ഇടതുസര്‍ക്കാരും പോലിസും ഒത്തുകളിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂവാറ്റുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ കളമശ്ശേരി സിപിഎം ഏരിയാ സെക്രട്ടറിയെ രക്ഷപ്പെടാന്‍ അവസരം നല്‍കിയ ശേഷം ഇപ്പോള്‍ ആളെ കാണാനില്ലെന്നാണ് പറയുന്നത്. ഇതിലൂടെ ഈ ഒത്തുകളി വ്യക്തമായിരിക്കുകയാണ്. ഗുണ്ടകള്‍ക്കെതിരേ നടപടിയുണ്ടാവും എന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിനിടെയാണ് സിപിഎം ഏരിയാ സെക്രട്ടറിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day