|    Nov 13 Tue, 2018 7:58 am
FLASH NEWS

ഗുണ്ടാ വിളയാട്ടത്തിനെതിരേ ശാശ്വത പരിഹാരം കാണണം: എസ്ഡിപിഐ

Published : 27th August 2018 | Posted By: kasim kzm

കൊടുവള്ളി: കൊടുവള്ളിയില്‍ ഫാസ്റ്റുഫുഡ് കച്ചവടം നടത്തുന്ന ആലപുറയില്‍ കരീമിന്റെ കട യാതൊരു പ്രകോപനവുമില്ലാതെ അടിച്ചു തകര്‍ക്കുകയും ഉടമയെ മാരകമായി പരിക്കേല്‍പിക്കുകയും ചെയ്ത ക്രിമിനല്‍ സംഘത്തിന്റെ നടപടിയില്‍ എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കൊടുവള്ളിയിലെ സ്ഥിരം ക്രിമിനലുകളായ ഈരോലി, പൊള്ളാച്ചി പാപ്പായി എന്നിവര്‍ ഉള്‍പ്പെട്ട മദ്യ മയക്കുമരുന്നു മാഫിയ തന്നെയാണ് മാസങ്ങള്‍ക്കു മുമ്പ് പിഎസ്‌കെ ടൂറിസ്റ്റ് ഹോം ഉടമ ഷൗകത്തലിയുടെ കാല് ഇരുമ്പ് വടികൊണ്ട് തല്ലി ഒടിച്ചത്.കൊടുവള്ളിയുടെ സമാധാനഅന്തരീക്ഷത്തിന് ഭീഷണിയായ ഇവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു നാടിനെ രക്ഷിക്കാന്‍ പോലിസും രാഷ്ട്രീയപാര്ടികളും സന്നദ്ധസംഘടനകളും ഒന്നിച്ചു മുന്നോട്ടു വരണമെന്നു ആവശ്യപ്പെടുകയും എസ്ഡിപിഐയുടെ എല്ലാവിധ പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. യോഗത്തില്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യൂസഫ് ടി പി അധ്യക്ഷം വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss