|    Apr 23 Sun, 2017 9:22 pm

ഗുണ്ടാ, മാഫിയാ സംഘങ്ങളില്‍പെട്ടവര്‍ പലരും മുങ്ങി

Published : 24th November 2016 | Posted By: SMR

മരട്: പ്രദേശത്തെ ക്രിമിനല്‍, ഭൂമാഫിയാ സംഘങ്ങള്‍ കൂട്ടത്തോടെ അറസ്റ്റിലാവുന്നത് മരട് നിവാസികള്‍ക്ക് ഏറെ ആശ്വാസമാവുന്നു. മരട് പ്രദേശത്ത് വേരുകളുള്ള ഗുണ്ടകളും സംഘത്തില്‍പെട്ടവരുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഗുണ്ടാ നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയിരുന്ന രണ്ടുപേരേയും മൂന്നു ദിവസം മുമ്പ് അറസ്റ്റുചെയ്തിരുന്നു. ചൊവ്വാഴ്ച അസ്റ്റുചെയ്ത് റിമാന്റിലായ ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ പെണ്ണ് തമ്പി എന്ന വിളിപ്പേരുള്ള കുണ്ടന്നൂര്‍ തമ്പി പനങ്ങാട് സ്‌റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പെട്ട ആളാണ്. പോലിസ് നല്‍കുന്ന കണക്കുകള്‍ പ്രകാരം ഇയാള്‍ 49 കേസുകളില്‍ പ്രതിയാണ്. തമ്പിക്ക് കോടികളുടെ സമ്പാദ്യമുണ്ടെന്നാണ് പറയപ്പെടുന്നത്. മൂന്ന് കാറുകള്‍ ഇയാള്‍ പതിവായി ഉപയോഗിക്കുന്നുണ്ട്. മുമ്പ് സിപിഎം അനുഭാവിയായിരുന്ന തമ്പിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും നല്ല സ്വാധീനമുണ്ടെന്നാണ് പറയപ്പെടുന്നത്. കേസില്‍ പെട്ടാല്‍ തന്ത്രപരമായി രക്ഷപ്പെടാന്‍ അസാമാന്യ കഴിവുള്ള ഇയാള്‍ക്ക് പ്രദേശത്തെ പോലിസ് സ്‌റ്റേഷനുകളിലും നല്ല സ്വാധീനമുണ്ടെന്നാണ് വിവരം. നിരവധി കേസുകളില്‍ പ്രതിയാണെങ്കിലും ആഡംബര ജീവിതം നയിക്കുന്ന തമ്പി ഇതുവരെ ഒന്നിലും കാര്യമായി ശിക്ഷിക്കപ്പെട്ടിട്ടില്ല. ടൂറിസ്റ്റ് ബോട്ടു സര്‍വീസും സ്വകാര്യ പണമിടപാട് സ്ഥാപനവും ഉള്ള ഇയാള്‍ മരട് അനീഷ് എന്ന ഗുണ്ടയുടെ മുഖ്യ കൂട്ടാളിയായിരുന്നു. ച്ചൊവ്വാഴ്ച അറസ്റ്റിലായ കരടി നസീറും പള്ളുരുത്തി പ്രവീണും (ഓന്ത് പ്രവീണ്‍) മുമ്പ് മരട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചവരാണ്. കരടി നസീര്‍ പനങ്ങാട് സ്‌റ്റേഷനില്‍ ഗുണ്ടാലിസ്റ്റില്‍പെട്ടയാളാണ്. ഇപ്പോള്‍ ഇടപ്പള്ളിയിലാണ് താമസം. പ്രവീണ്‍ പശ്ചിമകൊച്ചി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.  ഭായി നസീര്‍ കോണ്‍ഗ്രസ് സഹയാത്രികനും ഐഎന്‍ടിയുസി ഭാരവാഹിയുമായിരുന്നു. ഇതാണ് ഒളിവില്‍ കഴിയുന്ന ആന്റണി ആശാന്‍പറമ്പിലുമായി ഇയാള്‍ക്കുള്ള ബന്ധം. ചൊവ്വാഴ്ച അറസ്റ്റിലായ മറ്റു മൂന്നുപേരും ക്രിമിനല്‍ സംഘത്തിന്റെ മുഖ്യകണ്ണികളാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day