ഗുണ്ടാ നേതാവും സഹായിയും അറസ്റ്റില്‍
Published : 15th March 2018 | Posted By: kasim kzm
പള്ളുരുത്തി: വീടാക്രമിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഗുണ്ടാ നേതാവും സഹായിയും അറസ്റ്റില്‍. പെരുമ്പടപ്പ്
എംഎ മാത്യു റോഡില്‍ വലിയ വീട്ടില്‍ കോവളം സാജന്(44), കോവളം ജങ്ഷനില്‍ ധീരജ് (27) എന്നിവരാണ് പിടിയിലായത്.
ഒരു വര്‍ഷം മുന്‍പ് പെരുമ്പടപ്പ് ചിത്തിരപ്പറമ്പില് ബിജുവിനെയാണ് സാജന്റെ നേതൃത്വത്തില്‍ ഒന്‍പതംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒളിവിലായിരുന്ന പ്രതികള്‍ മറ്റൊരു കേസില്‍ ഹാജരാകാന്‍ എറണാകുളം ജില്ലാ കോടതിയില്‍ എത്തിയപ്പോള്‍ പള്ളുരുത്തി സിഐ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.