|    Aug 16 Thu, 2018 8:57 pm

ഗുണ്ടാ ആക്രമണം; പ്രതി അറസ്റ്റില്‍

Published : 4th June 2017 | Posted By: fsq

 

ആലുവ: പവര്‍ ഹൗസ് ജങ്ഷന് സമീപം കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അക്രമത്തിലെ പ്രതികളിലൊരാളെ ആലുവ പോലിസ് ഇന്‍സ്‌പെക്ടര്‍ വിശാല്‍ ജോണ്‍സണ്‍ അറസ്റ്റു ചെയ്തു. കീഴ്മാട് എടയപ്പുറം വെളിയത്ത് വീട്ടില്‍ അച്ചുവെന്ന അരവിന്ദനാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയും തൃക്കാക്കര കങ്ങരപ്പടി സ്വദേശി മിഥില്‍രാജും തമ്മിലുണ്ടായ മുന്‍വഴക്കിനെത്തുടര്‍ന്ന് പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേന ആലുവയില്‍ വിളിച്ചുവരുത്തി പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിലുള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഇയാളെ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss