|    Feb 19 Mon, 2018 1:44 am
FLASH NEWS

ഗുണ്ടാ ആക്രമണം; പ്രതികളെ വെറുതെ വിട്ടു

Published : 25th May 2017 | Posted By: fsq

 

മാള: മാളയില്‍ സിനിമാ സ്‌റ്റൈലില്‍ ആക്രമണം നടത്തിയ ഗുണ്ടകളെ മണിക്കൂറുകള്‍ക്കകം പിടികൂടിയ പോലിസ് മിനിറ്റുകള്‍ക്കകം വെറുതെ വിട്ടു. അങ്കമാലി കിടങ്ങൂര്‍ പാണാട്ട് രഞ്ജിത് (26)എന്ന യുവാവാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച്ച പകല്‍ അന്നമനട പെട്രോള്‍ പമ്പിന്റെ പരിസരത്ത് വെച്ചാണ് രണ്ടു കാറുകളിലായി എത്തിയ സംഘം കാര്‍ തടഞ്ഞ് രഞ്ജിത്തിനെ മര്‍ദിച്ച് സ്വര്‍ണാഭരണം കവര്‍ന്നത്.നാട്ടുകാര്‍ പരിക്കേറ്റ യുവാവിനെ  ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പോലിസിനെ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിയ പോലിസ് യുവാവിന്റെ മൊഴി രേഖപ്പടുത്തി. തുടര്‍ന്ന് അക്രമികളില്‍ ഒരാളെ പിടികൂടി. മണിക്കൂറുകള്‍ക്കകം പ്രതികളെ എല്ലാവരേയും കസ്റ്റഡിയിലെടുത്തു. വൈകാതെ വിട്ടയക്കുകയും ചെയ്തു. അതേസമയം ആളുമാറിയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. എറണാകുളം ജില്ലയിലെ അങ്കമാലിയില്‍നിന്ന് മാളയില്‍ വിവാഹാവശ്യത്തിന് എത്തിയ യുവാവിന് നേരെയാണ് ആക്രമണുണ്ടായത്. ഗുണ്ടകള്‍ കവര്‍ന്ന സ്വര്‍ണാഭരണം യുവാവിന് തിരിച്ചു കിട്ടി. ഗുണ്ടകളെ വെറുതെ വിട്ട പോലിസ് നടപടിയില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss