|    Jul 19 Thu, 2018 5:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗുണ്ടാസംഘങ്ങള്‍ക്ക് എതിരേ നടപടി; 2161 പേര്‍ അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും ഗുരുതര കുറ്റകൃത്യം ചെയ്തവര്‍ക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 2161 പേര്‍ അറസ്റ്റിലായതായി സംസ്ഥാന പോലിസ് ആസ്ഥാനത്തുനിന്ന് അറിയിച്ചു. സപ്തംബര്‍ 3 മുതല്‍ 16 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. തിരുവനന്തപുരം റേഞ്ചില്‍ 561 പേരും കൊച്ചി റേഞ്ചില്‍ 977 പേരും തൃശൂര്‍ റേഞ്ചില്‍ 387 പേരും കണ്ണൂര്‍ റേഞ്ചില്‍ 236 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 254, തിരുവനന്തപുരം റൂറല്‍ 55, കൊല്ലം സിറ്റി 209, കൊല്ലം റൂറല്‍ 34, പത്തനംതിട്ട 09, ആലപ്പുഴ 172, കോട്ടയം 141, ഇടുക്കി 100, കൊച്ചി സിറ്റി 364, എറണാകുളം റൂറല്‍ 200, തൃശൂര്‍ സിറ്റി 120, തൃശൂര്‍ റൂറല്‍ 112, പാലക്കാട് 94, മലപ്പുറം 61, കോഴിക്കോട് സിറ്റി 39, കോഴിക്കോട് റൂറല്‍ 38,  കണ്ണൂര്‍ 47, വയനാട് 31, കാസര്‍കോട് 81. ഇതിന്റെ ഭാഗമായി 2089 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരം 38 പേര്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 30 പേര്‍ അറസ്റ്റിലായി. അബ്കാരി ആക്ട്, ലഹരിവസ്തു വിപണന വിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണല്‍ ഖനനം, എക്‌സ്‌പ്ലോസീവ്‌സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 1710 പേരും അറസ്റ്റിലായി. ഗുണ്ട-റൗഡി ലിസ്റ്റില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരും ക്രമസമാധാനത്തിനു ഭീഷണി ഉയര്‍ത്തുന്നവരുമായ ഗുണ്ടകള്‍ ഉള്‍പ്പെടെ 273 പേര്‍ അറസ്റ്റിലായി. കവര്‍ച്ച, മോഷണം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് 85 പേര്‍ പിടിയിലായി. സിആര്‍പിസി 107 പ്രകാരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നല്ലനടപ്പിനുമായി 25 പേരും അറസ്റ്റിലായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss