|    Dec 12 Tue, 2017 9:24 pm
FLASH NEWS

ഗുണ്ടാസംഘങ്ങള്‍ക്കെതിരേ പ്രത്യേക പോലിസ് സംഘം

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: ഗുണ്ടാമാഫിയാ സംഘങ്ങളെ പിടികൂടാനുള്ള പ്രത്യേക പോലിസ് സംഘം നഗരത്തില്‍ നിലവില്‍വന്നു. പ്രത്യേക പരിശീലനം നേടിയ 18 പേരടങ്ങുന്ന സംഘമാണു നഗരത്തില്‍ ഗുണ്ടകള്‍ക്കായി വലവിരിച്ചു തുടങ്ങിയത്. കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ വി സുരേഷ്‌കുമാറാണ് ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ സിറ്റിയിലെ തലവന്‍.ഗുണ്ടാ, സമൂഹിക വിരുദ്ധരെ അമര്‍ച്ച ചെയ്യുകയും മയക്കുമരുന്നു റാക്കറ്റിനെതിരേ നടപടി സ്വീകരിക്കുകയുമാണു സ്‌ക്വാഡിന്റെ പ്രധാന പ്രവര്‍ത്തനം. നഗരത്തിലെ മുഴുവന്‍ ചെറുതും വലുതുമായ ഗുണ്ടകളുടെ വിവരം ചിത്രങ്ങള്‍ സഹിതം ശേഖരിച്ചു തടങ്ങി. തുടര്‍ന്ന് ഇവരുടെ തരംതിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കും. നഗരത്തിനകത്തും റൂറലിലും ഇതര ജില്ലകളിലും ഇവരുടെ പേരിലുള്ള കേസുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇവരുടെ വാഹനങ്ങളുടെ വിവരവും അവ എവിടെയെല്ലാം പോവുന്നുവെന്നതും കണ്ടെത്തുന്നുണ്ട്. ഇതോടെ ഗുണ്ടകളും മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലിടപെടുന്നവരും മുഴുവന്‍ സമയവും നിരീക്ഷണത്തിലാവും. ഇവരുമായി ബന്ധപ്പെടുന്നവരും സ്‌ക്വാഡിന്റെ നിരീക്ഷണത്തിലാവും. നല്ലനടപ്പിനു ജാമ്യത്തിലിറങ്ങിയവരെയും നിരീക്ഷിക്കും. ഒരു എസ്‌ഐ ഉള്‍പ്പെടെയുള്ള സ്‌ക്വാഡ് മുഴുവന്‍സമയവും പ്രവര്‍ത്തനരംഗത്തുണ്ട്.കേരളത്തില്‍ ഗുണ്ടാ പ്രവര്‍ത്തനം വര്‍ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന പോലിസ് മേധാവിയാണ് സംസ്ഥാന, ജില്ലാതല ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചത്. ഇവര്‍ക്ക് പോലിസ്് ട്രെയ്‌നിങ് സ്‌കൂളില്‍ മൂന്നു ദിവസത്തെ പരിശീലനവും നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക