|    Mar 25 Sat, 2017 9:21 pm
FLASH NEWS

ഗുണ്ടാസംഘം ടെംപോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പിച്ചു

Published : 5th September 2016 | Posted By: SMR

കഴക്കൂട്ടം: നാലംഗ ഗുണ്ടാസംഘം ടെംപോ ഡ്രൈവറെ വെട്ടിപരിക്കേല്‍പ്പിച്ചു. കഴക്കൂട്ടം പോങ്ങറ പുതുവല്‍ പുത്തന്‍വീട്ടില്‍ ശിവദാസന്റെയും രാധയുടെയും മകന്‍ അരുണ്‍ദാസിനാണ്(24)വെട്ടേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കറ്റ അരുണിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.30ന് കുമിഴിക്കരയില്‍ വച്ചാണ് സംഭവം. സുഹൃത്തിനെ കൊണ്ടുവിടാന്‍ കുമിഴിക്കരയില്‍ പോയി തിരികെ വരുമ്പോഴാണ് ഇരുട്ടില്‍ പതിയിരുന്ന സംഘം അരുണ്‍ദാസിനെ തടഞ്ഞുനിര്‍ത്തി വെട്ടിയതെന്ന് പോലിസ് പറഞ്ഞു.
തലയക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ച അരുണ്‍ദാസ് കഴക്കൂട്ടത്തെ സ്വകാര്യആശുപത്രിയില്‍ ചികില്‍സതേടി. തലയ്ക്കും തോളിനും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അരുണ്‍ദാസും അക്രമികളും മുമ്പ് സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് തെറ്റിപിരിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് പോങ്ങറയും കുമിഴിക്കരയും രണ്ടുചേരിയായിട്ട് ഓണാഘോഷം നടത്തിയിരുന്നു. അന്ന് ഇരുകൂട്ടരും ഏറ്റുമുട്ടിയിരുന്നു.
ആ ശത്രുതയില്‍ പിന്നീട് പലതവണ പലയിടത്തും വച്ച് അക്രമങ്ങള്‍ നടന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും  ഒളിവില്‍ പോയ ഇവര്‍ക്കുവേണ്ടി തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും കഴക്കൂട്ടം പോലിസ് പറഞ്ഞു. കഴക്കൂട്ടത്തെ എടിഎം കൗണ്ടര്‍ അടിച്ച തകര്‍ത്ത കേസിലും തമിഴ്‌നാട്ടില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആക്രമം നടത്തി പണം തട്ടിയെടുത്ത കേസിലും പ്രതികളായവരും അക്രമി സംഘത്തിലുണ്ടെന്ന് പോലിസ് പറഞ്ഞു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക