|    Jul 26 Wed, 2017 4:32 am
FLASH NEWS
Home   >  Kerala   >  

ഗുണ്ടാവേട്ട: രണ്ടു ദിവസം കൊണ്ട് പിടിയിലായത് 609 പേര്‍

Published : 23rd October 2015 | Posted By: G.A.G

തിരുവനന്തപുരം : സംസ്്ഥാനത്ത് ഗുണ്ടാമാഫിയ സംഘങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ സുരക്ഷ എന്ന പേരിലാരംഭിച്ച നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അറസ്റ്റിലായത്് 609 പേര്‍. തിരുവനന്തപുരം റേഞ്ചില്‍ 220 പേരും, കൊച്ചി റേഞ്ചില്‍ 61 പേരും, തൃശൂര്‍ റേഞ്ചില്‍ 112 പേരും, കണ്ണൂര്‍ റേഞ്ചില്‍ 216 പേരുമാണ് അറസ്റ്റിലായത് എന്നാണ് കണക്ക്. പോലീസ് പറയുന്ന കണക്കുകള്‍ ഇങ്ങനെ : തിരുവനന്തപുരം സിറ്റി 45, തിരുവനന്തപുരം റൂറല്‍ 91, കൊല്ലം സിറ്റി 44, കൊല്ലം റൂറല്‍ 39, പത്തനംതിട്ട 01, കൊച്ചി സിറ്റി 28, എറണാകുളം റൂറല്‍ 30, ഇടുക്കി 03, തൃശൂര്‍ സിറ്റി 22, തൃശൂര്‍ റൂറല്‍ 03, പാലക്കാട് 03, മലപ്പുറം 32, പാലക്കാട് 55, കോഴിക്കോട് സിറ്റി 30, കോഴിക്കോട് റൂറല്‍ 29, വയനാട് 15, കണ്ണൂര്‍ 99, കാസര്‍ഗോഡ് 43. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടി വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ വിളിച്ചോ അതത് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെയോ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക