|    Jun 28 Wed, 2017 4:04 pm
FLASH NEWS
Home   >  Kerala   >  

ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് ടിപി രാമകൃഷ്ണന്‍

Published : 30th October 2016 | Posted By: mi.ptk

tp-ramakrishnan

കോഴിക്കോട്:ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കൊച്ചിയിലെ സിപിഎം നേതാവ് സക്കീര്‍ ഹുസൈനെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ് നീക്കം ആരംഭിച്ചു. സക്കീര്‍ ഹുസൈന്‍ സംസ്ഥാനം വിട്ടതായാണ് പൊലീസ് നിഗമനം. കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ ശനിയാഴ്ച കുടകിലേക്ക് കടന്നതായ് സൂചനയുണ്ട്.
ഇതിനിടെ ശനിയാഴ്ച എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതോടെയാണ് സക്കീര്‍ കേരളം വിട്ടതെന്നാണ് പൊലീസ് പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക