|    Jul 22 Sun, 2018 10:01 pm
FLASH NEWS

ഗുണ്ടായിസം; പന്തളത്ത് രണ്ടുപേര്‍ അറസ്റ്റില്‍

Published : 26th September 2017 | Posted By: fsq

 

പന്തളം: സദാചാര ഗുണ്ടായിസം. പന്തളത്തു രണ്ടുപേരെ പോലിസ്് അറസ്റ്റു ചെയ്തു. പൂഴിക്കാട് കൃഷ്ണാലയത്തില്‍ ഹരികൃഷ്ണന്‍ (23), പൂഴിക്കാട് വല്യയ്യത്ത് വീട്ടില്‍ സതീഷ്(23) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് ഏഴോടെ പൂഴിക്കാട് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിനടുത്താണ് സംഭവം. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങി വരുമ്പോള്‍ ക്ഷേത്രത്തിനു സമീപമുള്ള പന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പൂഴിക്കാട് സബ് സെന്ററിനു സമീപത്തു വച്ച് യുവതിയെ അസഭ്യം പറയുകയും യുവാവിനെ മര്‍ദ്ദിക്കുകയും ആയിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss