|    Feb 24 Sat, 2018 8:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗുണ്ടായിസം അനുവദിക്കില്ല: മന്ത്രി രാമകൃഷ്ണന്‍

Published : 31st October 2016 | Posted By: SMR

പാലക്കാട്: ഗുണ്ടായിസത്തിനെതിരേ  സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഞ്ചിക്കോട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിര്‍മിച്ച പാര്‍പ്പിട സമുച്ചയം സന്ദര്‍ശിക്കാനെത്തിയ ശേഷം  കളമശ്ശേരിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയതിന് സിപിഎം നേതാവിനെതിരേ കേസെടുത്ത സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.   സക്കീര്‍ ഹുസൈനെതിരേ പാര്‍ട്ടി നടപടിയുണ്ടാവുമോ എന്ന ചേദ്യത്തിന് അതൊക്കെ പാര്‍ട്ടി നേതാക്കള്‍ പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss