|    Jun 26 Mon, 2017 10:46 pm
FLASH NEWS
Home   >  Kerala   >  

ഗുണ്ടാപ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍: സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ്

Published : 27th October 2016 | Posted By: G.A.G

sakkeer-cpm-kochi

കൊച്ചി: വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസയ്ന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. എറണാകുളം വെണ്ണല ബംഗ്ലാവ് വില്ലയില്‍ ജൂബി പൗലോസിന്റെ പരാതിയിലാണ് പാലാരിവട്ടം പോലിസ് കേസെടുത്തിരിക്കുന്നത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് സക്കീര്‍ ഹുസൈന്‍. രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് നടത്തിയ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവരിലൊരാള്‍ക്ക് സ്ഥാപനം വിട്ടുനല്‍കണമെന്ന് സക്കീര്‍ ആവശ്യപ്പെടുകയും ഇതനുസരിക്കാതെ വന്നപ്പോള്‍ തട്ടിക്കൊണ്ടു പോയെന്നുമാണ് പരാതി. സക്കീറിനെതിരെ സമാനരീതിയിലുള്ള വേറെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇയാളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി കളമശേരിയില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക