|    Jun 26 Mon, 2017 7:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുണ്ടാപ്പിരിവ് നല്‍കിയില്ല: യുവാവിനെ കൊലപ്പെടുത്തി

Published : 5th September 2016 | Posted By: SMR

കാസര്‍കോട്: ഗുണ്ടാപ്പിരിവ് നല്‍കാന്‍ വിസമ്മതിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കരിങ്കല്ലുകൊണ്ട് കുത്തിക്കൊലപ്പെടുത്തി. കര്‍ണാടക കൊപ്പള മലകസമുദ്ര സ്വദേശി ശരണപ്പ(34)യാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാരുതി(32)യെ സാരമായ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതി മണിയെ ഇന്നലെ ഉച്ചയോടെ പോലിസ് കസ്റ്റഡിയിലെടുത്തു.
നിര്‍മാണജോലി ചെയ്തിരുന്ന ശരണപ്പ രാത്രികാലങ്ങളില്‍ കടവരാന്തകളില്‍ കിടന്നുറങ്ങുകയാണ് പതിവ്. ശനിയാഴ്ച രാത്രി പണി കഴിഞ്ഞ് നുള്ളിപ്പാടിയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ വരാന്തയില്‍ സുഹൃത്തുക്കളോടൊപ്പം വിശ്രമിക്കുകയായിരുന്ന ശരണപ്പയെ ഗുണ്ടാപ്പണം ആവശ്യപ്പെട്ട് നുള്ളിപ്പാടി ചെന്നിക്കരയിലെ മണി സമീപിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്നുണ്ടായ അടിപിടിയില്‍ നിലത്തു വീണ ശരണപ്പയെ കരിങ്കല്ലുകൊണ്ട് നെഞ്ചത്തു കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക