|    Oct 18 Wed, 2017 12:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കൊലപാതകം: പ്രതി അറസ്റ്റില്‍

Published : 6th September 2016 | Posted By: SMR

കാസര്‍കോട്: കടവരാന്തയില്‍ വച്ച് കര്‍ണാടക ശിവമുഖ സ്വദേശി ശരണപ്പ(34)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസര്‍കോട് സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടി ചെന്നിക്കരയിലെ മണിയനെ (32)യാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി 11ഓടെയാണ് കൊലപാതകം നടന്നത്. കൂലിത്തൊഴിലാളിയായ ശരണപ്പയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍, ഇത് കൊടുക്കാത്ത വിരോധത്തില്‍  വഴക്കിട്ട ശേഷം കരിങ്കല്ല് കൊണ്ട് വയറ്റത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ശരണപ്പയുടെ സുഹൃത്ത് മാരുതിക്കും പരിക്കേറ്റിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക